തമിഴില്‍ കിരീടത്തിന് ഇളക്കമില്ല
മോഹന്‍ലാലിന്റെ മികച്ച ചിത്രങ്ങളിലൊന്നായ കിരീടം തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ പേരിന് മാറ്റമില്ല. അജിത് നായകനാവുന്ന ചിത്രം കിരീടം എന്ന പേരോടെ തന്നെയാവും പുറത്തിറങ്ങുന്നത്.
കിരീടം എന്ന പേര് നിലനിര്‍ത്താന്‍ നിര്‍മാതാവാണ് ഏറെ താത്പര്യം കാട്ടിയത്. പക്ഷേ കിരീടം ഒരു തമിഴ് വാക്കാണോ എന്ന സംശയം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി.
തമിഴില്‍ പേരുള്ള സിനിമകള്‍ക്ക് നികുതിയിളവ് അനുവദിക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനമുള്ളതിനാല്‍ ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകള്‍ക്കു തമിഴ് പേരാണ് നല്‍കുന്നത്. തമിഴില്‍ കിരീടം എന്ന വാക്കുണ്ടെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതേ പേരു തന്നെ നല്‍കാന്‍ തീരുമാനിച്ചത്.
ചിത്രത്തില്‍ തൃഷയാണ് നായിക. മലയാളത്തില്‍ പാര്‍വതി അവതരിപ്പിച്ച കഥാപാത്രമാണ് തമിഴില്‍ തൃഷക്ക്. അസിനെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവില്‍ തൃഷക്ക് നറുക്ക് വീഴുകയായിരുന്നു.


Click it and Unblock the Notifications