നനായി അഭിനയിക്കുന്ന കമല്‍ പുലിവാല് പിടിക്കുന്നു

By Staff

നനായി അഭിനയിക്കുന്ന കമല്‍ പുലിവാല് പിടിക്കുന്നു

പുതിയ ചിത്രമായ ആളവന്താനില്‍ കമലഹാസന്‍ നനാകുന്നുവെന്നും മൊട്ടയടിക്കുന്നുവെന്നും നേരത്തെ തന്നെ വന്ന വാര്‍ത്തകളാണല്ലോ. എന്നാല്‍ അതിന്റെ പേരില്‍ ആകെ പുലിവാല് പിടിച്ചിരിക്കുകയാണത്രെ ഇപ്പോള്‍ കമല്‍. ചിത്രത്തില്‍ കമല്‍ നനായി വരുന്ന രംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണത്രെ സമ്മര്‍ദ്ദം.

ഈ രംഗത്തെക്കുറിച്ച് ഇങ്ങനെ നിഷേധാത്മകമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതില്‍ അസ്വസ്ഥനെങ്കിലും കമല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന ലൈംഗിക അയിത്തത്തിന്റെ കാരണം വര്‍ഷങ്ങള്‍ നീണ്ടു നിന്ന ബ്രിട്ടീഷ് ഭരണമാണ് എന്ന് പറഞ്ഞ് കമല്‍ തിരിച്ചടിക്കുന്നു.

ഇക്കാര്യത്തില്‍ ആര്‍ഷ ഭാരത സംസ്കാരം കൂടുതല്‍ സുതാര്യമായിരുന്നു. ഖജുരാവോ ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലും മറ്റും കാണുന്ന ശില്പങ്ങളും ചിത്രങ്ങളും മറ്റെന്താണ് സൂചിപ്പിക്കുന്നത് - കമല്‍ ചോദിക്കുന്നു. ഹോളിവുഡില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമെങ്കില്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ അവിടത്തെ നടീനടന്മാര്‍ തയ്യാറാണ് - കമല്‍ ചൂണ്ടിക്കാട്ടി.

കമല്‍ നനായി അഭിനയിക്കുന്ന ആദ്യചിത്രമൊന്നുമല്ല ആളവന്താന്‍. തന്റെ ആദ്യ ചിത്രമായ ഉണര്‍ച്ചികളില്‍ തന്നെ കമല്‍ നനായെത്തിയിട്ടുണ്ട്. ധോത്തി മാറ്റുന്ന ഒരു സീനില്‍ ഒരു ചെറിയ ഷര്‍ട്ട് മാത്രമാണ് കമലിന്റെ ദേഹത്തുണ്ടായിരുന്നത്. ആ ചിത്രത്തിന്റെ കഥയും കമലിന്റേതു തന്നെയായിരുന്നു. മറ്റൊരു നടനും തയ്യാറകാത്തതിനെത്തുടര്‍ന്ന് കമല്‍ തന്നെ ആ വേഷം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

ചുംബന സീനില്‍ അഭിനയിക്കേണ്ടിവരുമെന്നതു കൊണ്ടാണ് ഐശ്വര്യാ റായി ആളവന്താനില്‍ നിന്ന് പിന്മാറിയതെന്ന വാര്‍ത്തകളും കമല്‍ നിഷേധിച്ചു. ഐശ്വര്യയെ ചിത്രത്തിലേക്ക് പരിഗണിച്ചിട്ടേ ഇല്ല. രവീണാ ടണ്ടനാണ് വേഷം കൂടുതല്‍ യോജിക്കുകയെന്നതുകൊണ്ട് അവരെത്തന്നെ കാസ്റ് ചെയ്തു - കമല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X