അമൃതവുമായി നവ്യ തമിഴില്‍
അമൃതവുമായി നവ്യ തമിഴില്‍
മീരാ ജാസ്മിന് പിന്നാലെ നവ്യാ നായരും തമിഴില്‍ സജീവമാവുന്നു. ആദ്യചിത്രമായ അഴകിയ തീയേ വന്‍വിജമായതോടെ നവ്യയെ തേടി തമിഴില്‍ നിന്ന് കൂടുതല്‍ അവസരങ്ങളെത്തുകയാണ്. കണ്ണന്‍ സംവിധാനം ചെയ്യുന്ന അമൃതം ആണ് നവ്യ അഭിനയിക്കുന്ന അടുത്ത തമിഴ് ചിത്രം.
ഏറെ പ്രത്യേകതകളുള്ള ഒരു കഥാപാത്രത്തെയാണ് നവ്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദൈവഭക്തയും നിഷ്കളങ്കയുമായ ഒരു പെണ്‍കുട്ടിയെ ജീവിതസാഹചര്യങ്ങള്‍ യുക്തിവാദിയാക്കി മാറ്റുന്ന കഥയാണ് അമൃതം പറയുന്നത്. നവ്യക്ക് ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
സിനിമാ സംവിധാനരംഗത്ത് നവാഗതനാണെങ്കിലും തിരക്കഥാകൃത്തെന്ന നിലയില്‍ തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനാണ് അമൃതം ഒരുക്കുന്ന കണ്ണന്‍. ഭാരതിരാജയുടെ വേദം ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങള്‍ക്ക് കണ്ണന്‍ തിരക്കഥ രചിച്ചിട്ടുണ്ട്. പല ടിവി പരമ്പരകള്‍ക്കും കണ്ണന്‍ തിരക്കഥ രചിച്ചിട്ടുണ്ട്.
പുതുമുഖം ഗണേഷാണ് അമൃതത്തിലെ നായകന്‍. ഗിരീഷ് കര്‍ണാട്, രാജീവ്, സിംഗമുത്തു, എളങ്കോ, ഡല്‍ഹി ഗണേഷ്, സീത എന്നിവരും അഭിനയിക്കുന്നു. ഇളയരാജയുടെ മകള്‍ ഭവതരിണിയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.


Click it and Unblock the Notifications