ബാലു മഹേന്ദ്രയുടെ ചിത്രത്തില്‍ ധനുഷ്
ബാലു മഹേന്ദ്രയുടെ ചിത്രത്തില്‍ ധനുഷ്
തമിഴിലെ പുതിയ താരോദയമായ ധനുഷിനെ വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടിയെത്തുന്നു. ജനപ്രിയവും വ്യത്യസ്തവുമായ ചിത്രങ്ങളുടെ സംവിധായകനായി തമിഴില്‍ അറിയപ്പെടുന്ന ബാലു മഹേന്ദ്രയുടെ പുതിയ ചിത്രത്തില്‍ നായകനാവുന്നത് ധനുഷാണ്.
ഒരു ഇടവേളയ്ക്ക് ശേഷം ജയറാമിനെ നായകനാക്കി ബാലു മഹേന്ദ്ര ഒരുക്കിയ ജൂലി ഗണപതി വ്യത്യസ്തതയാല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലി ഗണപതിയ്ക്ക് ശേഷം ബാലു മഹേന്ദ്ര ഒരുക്കുന്ന ചിത്രത്തിലാണ് ധനുഷ് നായകനാവുന്നത്. ചിത്രത്തിന്റെ പേര് ഉന്നകേ ഉയിരാനേന്‍.
തുള്ളുവതോ ഇളമൈ, കാതല്‍ കൊണ്ടേന്‍ എന്നീ ചിത്രങ്ങളുടെ വിജയത്തോടെ ധനുഷ് എന്ന പതിനെട്ടുകാരന്‍ തമിഴിലെ ഒന്നാംനിര താരമായി ഉയര്‍ന്നിരിക്കുകയാണ്. ഒരു താരത്തിന് വേണ്ട ശാരീരികമായ പ്രത്യേകതകളൊന്നുമില്ലെങ്കിലും തമിഴ് പ്രേക്ഷകര്‍ക്ക് ധനുഷ് പ്രിയങ്കരനായ താരമായി. വ്യത്യസ്തമായ അഭിനയരീതി തന്നെയാണ് ഈ നടനെ തമിഴില്‍ സ്വീകാര്യനാക്കിയിരിക്കുന്നത്.
ഒരു യുവാവിന്റെ പ്രണയനൊമ്പരങ്ങളുടെ കഥയാണ് ബാലു മഹേന്ദ്രയുടെ ഉന്നകേ ഉയിരാനേന്‍ പറയുന്നത്. ചിത്രത്തിന്റെ രചനയ്ക്ക് പുറമെ ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിക്കുന്നത് ബാലു മഹേന്ദ്ര തന്നെയാണ്.


Click it and Unblock the Notifications