സൂര്യയുടെ ചിത്രത്തില്‍ നിന്നും അസിന്‍ പിന്മാറി
സൂര്യയുടെ ചിത്രത്തില്‍ നിന്നും അസിന്‍ പിന്മാറി
ഗജിനിയുടെ വന്‍വിജയമാണ് സൂര്യ-അസിന്‍ ജോഡിയെ തമിഴ് പ്രേക്ഷകരുടെ ഹരമാക്കി മാറ്റിയത്. തന്റെ അടുത്ത ചിത്രത്തിലും അസിനെ നായികയാക്കാന്‍ സൂര്യ തീരുമാനിച്ചത് ഗജിനിയുടെ വന്‍വിജയത്തിന്റെ ഹാങ്ഓവറിലാണ്. എന്നാല്‍ ചിത്രത്തില്‍ നിന്നും പിന്‍മാറാനാണ് അസിന്റെ തീരുമാനം.
ജില്ലേനു ഒരു കാതല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജ്യോതികയാണ് മറ്റൊരു നായിക. സൂര്യയുടെ കാമുകി കൂടിയായ ജ്യോതികക്കു പിന്നില്‍ ഉപനായികയുടെ വേഷമായി തന്റെ കഥാപാത്രം ചുരുങ്ങുമെന്ന തോന്നലാണ് ചിത്രത്തില്‍ നിന്നു പിന്‍മാറാന്‍ അസിനെ പ്രേരിപ്പിച്ചത്.
ഗജിനിയിലും രണ്ട് നായികമാരുണ്ടായിരുന്നു. താരമൂല്യത്തില്‍ അസിന് തൊട്ടടുത്തു നില്‍ക്കുന്ന നയന്‍താരയായിരുന്നു ആ ചിത്രത്തിലെ മറ്റൊരു നായിക. എന്നാല്‍ ആ ചിത്രത്തില്‍ നായികയാവാന്‍ വൈമുഖ്യം പ്രകടിപ്പിക്കാതിരുന്ന അസിന്‍ പുതിയ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് കഥാപാത്രത്തിന്റെ പ്രാധാന്യം സംബന്ധിച്ച ആശങ്ക കൊണ്ടുതന്നെ.


Click it and Unblock the Notifications