ചേരന്റെ ചിത്രത്തില്‍ മീരക്കു പകരം സന്ധ്യ

By Staff

ചേരന്റെ ചിത്രത്തില്‍ മീരക്കു പകരം സന്ധ്യ

ഓട്ടോഗ്രാഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തമിഴില്‍ പ്രശസ്തനായ ചേരന്റെ അടുത്ത ചിത്രത്തെയും ഏറെ പ്രതീക്ഷകളോടെയാണ് തമിഴ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. പൊക്കിഷം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം തുടങ്ങുന്നത് പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. അതിനിടയില്‍ തവമെ തവമിരുന്ത് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ചേരന്‍ തുടങ്ങി.

പൊക്കിഷത്തില്‍ മീരാ ജാസ്മിനാണ് നായികയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ ചേരന്‍ നായികയെ മാറ്റിയെന്നാണ് പുതിയ വാര്‍ത്ത. മീരക്കു പകരം കാതല്‍ ഫെയിം സന്ധ്യയെ അഭിനയിപ്പിക്കാനാണ് ചേരന്റെ തീരുമാനം.

ചേരനും മീരയും തമ്മിലുള്ള ചില പ്രശ്നങ്ങള്‍ കാരണമാണത്രെ പൊക്കിഷത്തില്‍ നിന്നും മീര പുറത്തായത്. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മീരയെയാണ് നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചേരന്‍ നായകനാവുന്ന ഈ ചിത്രത്തില്‍ ഒടുവില്‍ മീരക്ക് പകരം നവ്യാനായര്‍ സ്ഥാനം പിടിച്ചു.

ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ മീരയെ തന്റെ തമിഴ് ചിത്രത്തിലും നായികയാക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. എന്നാല്‍ ചേരന്‍ ഇടപെട്ടതു കാരണമാണത്രെ മീരയെ മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X