മംമ്തയ്ക്ക് തമിഴില്‍ പുതിയ ചിത്രം
മംമ്തക്ക് തമിഴില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. വിശാലിന്റെ നായികയായി വേഷമിട്ട ശിവപ്പതികാരം വ്യത്യസ്തമായ അവതരണശൈലിയിലൂടെ ശ്രദ്ധേയമായി. വന്‍വിജയമല്ലെങ്കിലും ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
മീരാ ജാസ്മിന്‍, നയന്‍താര, ഭാവന എന്നിവര്‍ക്കു പിന്നാലെ മംമ്തയും ഇതോടെ തമിഴകം കീഴടക്കാനുള്ള ആദ്യചുവട് വിജയകരമായി പിന്നിട്ടു. ശിവപ്പതികാരം മികച്ച വിജയം നേടിയതോടെ മംമ്തയ്ക്ക് തമിഴില്‍ അടുത്ത അവസരവും ലഭിച്ചുകഴിഞ്ഞു.
ജെയം രവിയോടൊപ്പമാണ് മംമ്തയുടെ രണ്ടാമത്തെ ചിത്രം. റീമേക്ക് സ്പെഷ്യലിസ്റായ ജെയം രവി നായകനായ പുതിയ ചിത്രത്തിന് ധം ധൂം എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ ഭാവന നായികയായ ദീപാവലിയുടെ ചിത്രീകരണ തിരക്കിലാണ് രവി. ധം ധൂമില്‍ മറ്റൊരു നായിക കൂടിയുണ്ടാവും.
ശിവപ്പതികാരത്തില്‍ മഴയില്‍ കുളിച്ചും ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചും ചൂടോടെ പ്രത്യക്ഷപ്പെട്ട മംമ്ത അടുത്ത ചിത്രത്തിലും പ്രേക്ഷകരുടെ കണ്ണിന് കുളിരായി ഗ്ലാമര്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications











