മമ്മൂട്ടിക്ക് മൂന്ന് തമിഴ്ചിത്രങ്ങള്‍
മമ്മൂട്ടിക്ക് മൂന്ന് തമിഴ്ചിത്രങ്ങള്‍
മൂന്ന് തമിഴ്ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിക്കുന്നു. ഇതില്‍ ജൂനിയര്‍ സീനിയര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവരികയാണ്. വിഴ, വേലായുധം എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
വിഴയില്‍ പാര്‍ഥിപന്‍ മറ്റൊരുനായകനായി അഭിനയിക്കുന്നു, വിജയ്രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവയാനിയാണ് നായിക. കൃഷ്ണ, ലീന, മണിവര്‍ണന്‍, രമേഷ് കണ്ണ, മനോരമ എന്നിവരും അഭിനയിക്കുന്നു.
ഭാരതി ഗണേശന്‍ ആണ് വേലായുധം സംവിധാനം ചെയ്യുന്നത്. കലാഭവന്‍ മണിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗായത്രി റാം ജയറാമാണ് നായിക. ഈശ്വര്‍, പ്രത്യൂഷ, വിവേക്, ജയഭാരത്, വൈയാപുരി എന്നിവരും അഭിനയിക്കുന്നു. സംഗീതം ദേവ.
ജെ. സുരേഷ് സംവിധാനം ചെയ്യുന്ന ജൂനിയര്‍ സീനിയറില്‍ മലേഷ്യാ ലീനയാണ് മമ്മൂട്ടിയുടെ നായികയാവുന്നത്.


Click it and Unblock the Notifications