ഭാവനയും സന്ധ്യയും ഒന്നിക്കുന്നു

By Staff

ഭാവനയുടെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രം ഇസിആര്‍ അത്ര മികച്ച ബോക്സോഫീസ് പ്രകടനമല്ല നടത്തുന്നത്. അതേ സമയം ഭരതിനൊപ്പം അഭിനയിച്ച വെയില്‍ നല്ല ചിത്രമെന്ന പ്രശംസയും വിജയവും നേടിക്കഴിഞ്ഞു.

കൂടല്‍ നഗര്‍ ആണ് ഭാവനയുടെ അടുത്ത ചിത്രം. ഈ ചിത്രത്തിലും ഭരത്താണ് നായകന്‍. ഭരത് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. സന്ധ്യയാണ് മറ്റൊരു നായിക.

ഭാവനയും സന്ധ്യയും ഒന്നിച്ചഭിനയിക്കുന്നത് ആദ്യമായാണ്. ഭാവനയുടെ കഥാപാത്രത്തിനാണ് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ളത്.

മലയാളത്തില്‍ നിന്നുളള രണ്ട് നടിമാര്‍ നായികമാരായി മുമ്പും തമിഴില്‍ ചിത്രമൊരുങ്ങിയിട്ടുണ്ട്. സൂര്യയുടെ ഗജിനിയില്‍ അസിനും നയന്‍താരയുമായിരുന്നു നായികമാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X