രജനീകാന്ത് മികച്ച നടന്‍, സിമ്രാന്‍ നടി

By Staff

രജനീകാന്ത് മികച്ച നടന്‍, സിമ്രാന്‍ നടി

ചെന്നൈ: രജനീകാന്തിനെയും സിമ്രാനെയും തമിഴ്നാട് സര്‍ക്കാര്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുത്തു. സേതു സംവിധാനം ചെയ്ത പി. ബാലയാണ് മികച്ച സംവിധായകന്‍. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച അഭിനേതാവിനുള്ള ശിവാജി ഗണേശന്‍ അവാര്‍ഡ് കമലഹാസന് ലഭിക്കും.

തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ജസ്റിസ് പി. ഭാസ്കരന്‍ അധ്യക്ഷനായ ജൂറി 39 ഫീച്ചര്‍ ചിത്രങ്ങളും 11 ഹ്രസ്വചിത്രങ്ങളും കണ്ടതിനു ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പടയപ്പയ്ക്കാണ് ലഭിക്കുക. രണ്ടു ലക്ഷം രൂപയാണ് അവാര്‍ഡ് തുക. സേതുവിന് 75,000 രൂപയുടെ പ്രത്യേക അവാര്‍ഡും ലഭിക്കും.

പടയപ്പയിലെ അഭിനയത്തിനാണ് രജനീകാന്തിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുന്നത്. തുള്ളാത മനവും തുള്ളും എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സിമ്രാന് മികച്ച നടിക്കുള്ള അവാര്‍ഡ്. സേതുവിലെ അഭിനയത്തിന് വിക്രമിനും പടയപ്പയിലേതിന് രമ്യാ കൃഷ്ണനും പ്രത്യേക അവാര്‍ഡുകള്‍ ലഭിക്കും.

ജനവരി 12 വെള്ളിയാഴ്ച ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കരുണാനിധി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X