ബിജു മേനോന്‍ തമിഴില്‍
ബിജു മേനോന്‍ തമിഴില്‍
മലയാളത്തില്‍ നിന്ന് ബിജു മേനോനും തമിഴില്‍ പരീക്ഷണത്തിനൊരുങ്ങുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബിജു മേനോന്‍ തമിഴില്‍ അരങ്ങേറുന്നത്.
നാഗരാജന്‍ സംവിധാനം ചെയ്യുന്ന തിരു എന്ന സിനിമയിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. പുതുമുഖം നന്ദ നായകനാവുന്ന ചിത്രത്തില്‍ രുദ്രാസിംഗാണ് നായിക.
മലയാളത്തില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്നും നായകവേഷങ്ങളിലേക്ക് വളര്‍ന്നുകഴിഞ്ഞ ബിജു മേനോന് തമിഴിലെ വില്ലന്‍ വേഷത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. ജെമിനിയിലെ വില്ലന്‍ വേഷത്തിലൂടെയുള്ള അരങ്ങേറ്റം കലാഭവന്‍ മണിയെ തമിഴിലെ വിലയേറിയ താരമാക്കി മാറ്റുകയാണ് ചെയ്തത്. നായകന് വേണ്ട എല്ലാ ആകാര സവിശേഷതകളുമുള്ള ബിജു മേനോന് അതുകൊണ്ടുതന്നെ തന്റെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടാല്‍ തമിഴില്‍ നേട്ടം കൊയ്യാം എന്ന പ്രതീക്ഷയാണുള്ളത്.
മലയാളത്തില്‍ നിന്ന് ഈയിടെ പല താരങ്ങളും തമിഴില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. പ്രിയദര്‍ശന്റെ റോസ, റോസ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീനിവാസന്‍ തമിഴില്‍ പരീക്ഷണം നടത്തിയിരുന്നു.


Click it and Unblock the Notifications