twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോബോട്ടിന്റെ നായിക ദീപിക

    By Staff
    |

    റോബോട്ടിലെ രജനീകാന്തിന്റെ നായികയാവാന്‍ അവസരം ലഭിക്കുന്നത് ദീപിക പദുകോണിനാവും. ചിത്രത്തിലേക്ക് പരിഗണിച്ച നടിമാരില്‍ ദീപിക പദുകോണിനാണ് സാധ്യതയേറെയാണ് അറിയുന്നത്.

    റോബോട്ട് എന്ന ചിത്രം ഷങ്കര്‍ അനൗണ്‍സ് ചെയ്തിട്ട് വര്‍ഷങ്ങളായി. പല കാരണങ്ങളാല്‍ ആ ചിത്രം നീണ്ടുപോയി. ഒടുവില്‍ തന്റെ ഡ്രീം പ്രൊജക്ട് യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ് റോബോട്ട്. രജനീകാന്ത് നായകനാവുന്ന റോബോട്ട് ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ട ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും.

    100 കോടി രൂപയാണ് റോബോട്ടിന്റെ ബജറ്റ്. ക്രിഷ്, ദേവദാസ് തുടങ്ങിയ ബോളിവുഡിലെ വന്‍കിട ബജറ്റ് ചിത്രങ്ങളെയെല്ലാം പിന്നിലാക്കി പുതിയ റെക്കോഡിടാനൊരുങ്ങുകയാണ് റോബോട്ട്.

    റോബോട്ടിലെ നായകനാവാന്‍ തമിഴിലെയും ഹിന്ദിയിലെയും മെഗാതാരങ്ങളെ പരിഗണിച്ച ശേഷമാണ് ഷങ്കര്‍ ശിവാജിക്കു ശേഷം വീണ്ടും രജനീകാന്തുമായി ഒന്നിക്കാന്‍ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് റോബോട്ട് അനൗണ്‍സ് ചെയ്യുമ്പോള്‍ കമലഹാസനായിരിക്കും ചിത്രത്തിലെ നായകനെന്നാണ് അറിയിച്ചിരുന്നത്.

    പിന്നീട് കഴിഞ്ഞ വര്‍ഷം ഷാറൂഖ് ഖാനെ ഷങ്കര്‍ സമീപിച്ചു. ഷാറൂഖ് ചിത്രം ചെയ്യാന്‍ സമ്മതിച്ചതാണെങ്കിലും നീണ്ട ഡേറ്റ് നല്‍കേണ്ടിവരുമെന്നതിനാല്‍ പിന്മാറി. അമീര്‍ഖാനുമായി നടത്തിയ ചര്‍ച്ചകളും എങ്ങുമെത്തിയില്ല. ഒടുവിലാണ് രജനീകാന്തിനെ നായകനാക്കാന്‍ തീരുമാനിച്ചത്.

    ഒരു സാധാരണ മനുഷ്യന്‍ റോബോട്ടായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്. ഹോളിവുഡിലെ സാങ്കേതിക വിദഗ്ധരാവും ചിത്രത്തിന്റെ അണിയറയില്‍ അണിനിരക്കുക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X