വില്ലനാവാന്‍ ഇന്ദ്രജിത്തിന് ക്ഷണം
ഇന്ദ്രജിത്തിന് തിരക്കേറുകയാണ്. നായകനായും വില്ലനായും ഉപനായകനായും ഇന്ദ്രജിത്ത് സജീവം. വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് ഇന്ദ്രജിത്തിനെ മറ്റു യുവനടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. വില്ലന്‍ വേഷവും കോമഡി വേഷവും ഒരു പോലെ ചേരുമെന്നത് യുവനടന്മാരില്‍ ഒരു പക്ഷേ ഇന്ദ്രജിത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഇന്ദ്രജിത്തിന്റെ വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ആദ്യചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനില്‍ വില്ലന്‍ വേഷത്തില്‍ തുടങ്ങിയതാണ്. മീശ മാധവനിലെയും ചാന്തുപൊട്ടിലെയും വില്ലന്‍ വേഷങ്ങള്‍ ഇന്ദ്രജിത്ത് ശ്രദ്ധേയമാക്കിയ കഥാപാത്രങ്ങളാണ്.
വില്ലന്‍ വേഷം അവതരിപ്പിക്കുന്നതിലുള്ള ഇന്ദ്രജിത്തിന്റെ തന്മയത്വം കണ്ടാവാം തന്റെ പുതിയ ചിത്രത്തില്‍ വില്ലനാവാന്‍ വിക്രം ഇന്ദ്രജിത്തിനെ ക്ഷണിച്ചിരിക്കുന്നത്. കണ്ഡസ്വാമി എന്ന വിക്രത്തിന്റെ പുതിയ ചിത്രത്തിലാണ് വില്ലനാവാന്‍ ഇന്ദ്രജിത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്.
ഇതൊരു മികച്ച അവസരമാണെങ്കിലും മലയാള ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഡേറ്റ് കാരണം തമിഴില്‍ അഭിനയിക്കാനുള്ള ക്ഷണം സ്വീകരിക്കാനാവുമോ എന്ന ആശയക്കുഴപ്പത്തിലാണ് ഇന്ദ്രജിത്ത്. കണ്ഡസ്വാമിയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഇന്ദ്രജിത്ത് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.


Click it and Unblock the Notifications