നയന്‍സിന് ആരോടും പ്രണയമില്ല
ചിമ്പുവായുള്ള പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറിയതിനു ശേഷം നയന്‍താര ഗോസിപ്പുകളിലെ നായികവാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ നയന്‍താര ശ്രദ്ധിച്ചതുകൊണ്ടു മാത്രമായില്ലല്ലോ. നയന്‍താര വിശാലുമായി പ്രണയത്തിലാണെന്ന് ഈയിടെയാണ് തമിഴ് സിനിമാ പ്രസിദ്ധീകരണങ്ങള്‍ എഴുതിയത്.
വിശാലിന്റെ പുതിയ ചിത്രത്തിലെ നായിക നയന്‍താരയാണ്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഇരുവരും ചേര്‍ന്ന് കടലില്‍ നീന്തുകയും കടല്‍തീരത്ത് സല്ലപിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഈ രംഗത്തില്‍ തുണി കുറച്ച് അഭിനയിക്കാന്‍ നയന്‍സ് പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. ഈ ഗാനരംഗത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് നയന്‍സ് വിശാലുമായി പ്രണയമാണെന്ന് തമിഴ് മാഗസിനുകള്‍ എഴുതിയിരിക്കുന്നത്.
പക്ഷേ ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍ എഴുതി വിടുന്നതൊന്നും സത്യമല്ലെന്നാണ് നയന്‍സ് പറയുന്നത്. തന്റെ സ്വകാര്യ ജീവിതത്തില്‍ മാധ്യമങ്ങള്‍ ഇത്രേയെറെ താത്പര്യം കാണിക്കുന്നതെന്തിനാണെന്ന് മനസിലാവുന്നില്ലെന്നും നയന്‍സ് പറയുന്നു.
അനുഭവങ്ങളില്‍ നിന്ന് താന്‍ പലതും പഠിച്ചെന്നും ഇപ്പോള്‍ താനാരുമായും പ്രണയത്തിലല്ലെന്നും നയന്‍സ് പറഞ്ഞു. ധനുഷിന്റെ പുതിയ ചിത്രത്തില്‍ നയന്‍താരയും ധനുഷുമായി ചുണ്ടോടുചുണ്ട് ചേര്‍ത്തുള്ള രംഗമുണ്ടെന്ന റിപ്പോര്‍ട്ടും മാധ്യമങ്ങളുടെ ഭാവനാസൃഷ്ടി മാത്രമാണെന്നാണ് നയന്‍സ് പറയുന്നത്.


Click it and Unblock the Notifications