ബില്ലയുടെ രണ്ടാം ഭാഗവുമായി രജനിയുടെ മകള്‍

By Staff

തമിഴില്‍ യുവതാരം അജിതിന്റെ തിരിച്ചു വരവിന്‌ വഴി മരുന്നിട്ട ചിത്രമായിരുന്ന ബില്ല.

സിനിമാ രംഗത്തു നിന്നും അജിത്‌ പുറന്തള്ളപ്പെടുന്ന അവസ്ഥയിലായിരുന്നു ബില്ലയുടെ വിജയം. അജിതിന്‌ ഏറെ ആശ്വാസം പകര്‍ന്ന ബില്ല ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്‌.

ബില്ലയുടെ ആദ്യ തമിഴ്‌ പതിപ്പില്‍ നായകനായിരുന്ന രജനികാന്തിന്റെ മകള്‍ സൗന്ദര്യ ബില്ലയുടെ രണ്ടാം ഭാഗം നിര്‍മ്മിയ്‌ക്കാന്‍ പദ്ധതിയിടുന്ന വാര്‍ത്തയാണ്‌ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളത്‌.

ഇപ്പോള്‍ തന്നെ ഒട്ടേറെ ബിസിനസ്‌ സംരഭങ്ങളില്‍ പങ്കാളിയായ സൗന്ദര്യയ്‌ക്ക്‌ ബില്ല ബോക്‌സ്‌ ഓഫീസില്‍ നേടിയ വിജയം ഏറെ അദ്‌ഭുതപ്പെടുത്തിയിരുന്നു. ഇതാണ്‌ ബില്ലയുടെ രണ്ടാം ഭാഗം നിര്‍മ്മിയ്‌ക്കാന്‍ സൗന്ദര്യയെ പ്രേരിപ്പിയ്‌ക്കുന്നത്‌.

അജിത്‌ തന്നെ നായകനാകുന്ന ചിത്രത്തില്‍ മിക്കവാറും നയന്‍സ്‌ തന്നെയായിരിക്കും നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X