ഒരു ഡയലോഗില്‍ എന്തിരിക്കുന്നു
എന്നു ചോദിക്കാന്‍ വരട്ടെ. സിനിമയ്ക്ക് സംഭാഷണമെഴുതുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കോടതി കയറേണ്ടി വരും.
ധനുഷ് നായകനായ 'പൊല്ലാതവന്‍' എന്ന ചിത്രത്തിലെ ഒരു ഡയലോഗ് കാരണം നിര്‍മ്മാതാക്കളെ തേടി വക്കീല്‍ നോട്ടീസെത്തി.
ചിത്രത്തില്‍ മദ്യപിച്ച് വീട്ടിലെത്തുന്ന ധനുഷിന് അച്ഛന്‍ ഒന്നു പൊട്ടിക്കുമ്പോള്‍ നായകന്‍ വീശിയ ഡയലോഗാണ് നിര്‍മ്മാതാക്കളെ പുലിവാല് പിടിപ്പിച്ചത്.
അടിയും കൊടുത്ത് അച്ഛന്‍ നായകന്റെ കൂട്ടുകാരെ പുകഴ്ത്തി ഒരു വാചകവും പറയുന്നു. അപ്പോള്‍ പൊല്ലാതവന്‍ പറയുന്ന മറുപടി ഏതാണ്ടിങ്ങനെയാണ്.
"അവന് അവന്റെ അച്ഛന്‍ 25 ലക്ഷം രൂപ മുടക്കി എംബിബിഎസിന് സീറ്റു വാങ്ങി നല്‍കി. എനിക്കോ. ത്യാഗാരയ കോളെജില്‍ വെറും ബിഎ സീറ്റും"
റിലീസായ ചിത്രത്തില്‍ ഈ രംഗവും വാചകവും കേട്ട ത്യാഗരായ കോളെജ് അധികൃതര്‍ക്ക് കലി കയറി.
തങ്ങളുടെ സ്ഥാപനത്തെ നാണം കെടുത്തുന്ന ഈ ഡയലോഗ് മാറ്റിയില്ലെങ്കില്‍ നിയമനടപടിയെടുക്കുമെന്നാണ് വക്കീല്‍ നോട്ടീസിലൂടെ സിനിമയുടെ നിര്‍മ്മാതാക്കളെ അറിയിച്ചിരിക്കുന്നത്.
വെറുമൊരു സര്‍ക്കാര്‍ കോളെജില്‍ ബിഎ സീറ്റെന്നെങ്ങാനും എഴുതിയിരുന്നെങ്കില്‍ ഈ പുലിവാലൊന്നും പിടിക്കേണ്ടി വരില്ലായിരുന്നു. സര്‍ക്കാരിന്റെ നെഞ്ചിലാവുമ്പോള്‍ ആര്‍ക്കും എന്തും ആവാമല്ലോ.
പോട്ടെ, പോയ ബുദ്ധി രജനി പിടിച്ചാല്‍ കിട്ടില്ല. പിന്നെയല്ലേ ധനുഷ്.........?


Click it and Unblock the Notifications