മീര ജാസ്‌മിന്‍ വിജയകാന്തിന്റെ നായികയാകുന്നു
തമിഴിലെ യുവ നടന്‍മാരുടെ നായികാ പദവിയില്‍ നിന്നും മുതിര്‍ന്ന താരങ്ങളുടെ നായികാ പദവിയിലേക്ക് മീര ജാസ്‌മിന്‍ നീങ്ങുന്നു.
തമിഴില്‍ രജനിയ്‌ക്കും കമലിനും പിന്നാലെ നില്‌ക്കുന്ന മുതിര്‍ന്ന താരമായ വിജയകാന്തിന്റെ നായികാ പദവിയാണ് മീരയെ തേടിയെത്തിയിട്ടുള്ളത്.
വിജയകാന്ത്- മീര ജോഡികള്‍ ഒന്നിയ്‌ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിക്രമനാണ്. വിജയകാന്തിന്റെ വന്‍ ഹിറ്റായ വാനത്തെ പോലെയുടെ സംവിധായകനായ വിക്രമന്‍ നീണ്ട ഇടവേളയ്ക്കു ശേഷമാണ് വിജയകാന്തുമായി വീണ്ടും ഒന്നിയ്‌ക്കുന്നത്.
അമ്മ ക്രിയേഷന്റെ ബാനറില്‍ ടി. ശിവയാണ് ചിത്രം നിര്‍മ്മിയ്‌ക്കുന്നത്. വിജയകാന്തിന്റെ നായികയാകാനുള്ള വിക്രമിന്റെ ക്ഷണം മീര സ്വീകരിയ്‌ക്കുകയായിരുന്നു.
കമല്‍ ഒരുക്കുന്ന മിന്നാമിന്നിക്കൂട്ടത്തിന്റെ തിരക്ക് കഴിഞ്ഞാലുടന്‍ മീര-വിജയകാന്ത് ചിത്രം ആരംഭിയ്‌ക്കും.


Click it and Unblock the Notifications