ഇംഗ്ലീഷ് ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായി നമിത
തമിഴ് ഗ്ലാമര്‍ താരം നമിത ആദ്യമായി ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. മായ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സദാസമയവും തന്റെ കൂട്ടുകാരിയ്‌ക്കൊപ്പം ജീവിക്കാനാഗ്രഹിക്കുന്ന ഒരു സ്വവര്‍ഗ്ഗാനുരാഗിയായ കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്.
ഏറിക് മാന്നിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശോക് കുമാറാണ് ക്യാമറ ചലിപ്പിക്കുന്നത്. സ്‌ത്രീകളുടെ വിവിധ വികാരങ്ങളെ ശക്തിയായി ആവിഷ്‌കരിക്കുന്ന ഒന്നാണ് ചിത്രമെന്നും വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ തന്റേതെന്നുമാണ് നമിത അവകാശപ്പെടുന്നത്.
നമിതയെക്കൂടാതെ ഹോളിവുഡ് താരങ്ങളായ പാനിറ്റ് ഫണിക്‌സ്, സെയ്‌ന്‍ ജമാല്‍, യവര്‍ വാസലിനോവ്, സണ്ണി മാലിക് എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. റാന്‍ഡര്‍ ഗൈ, ജസണ്‍ ക്രിന്‍ഗര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ട് ഇപ്പോള് രണ്ടുവര്‍ഷത്തോളമായി ഊട്ടിയിലും കൊഡൈക്കനാലിലുമായി ചിത്രത്തിന്റെ അവസാനഭാഗങ്ങളുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ തമിഴ് പരിഭാഷയും വൈകാതെ പ്രദര്‍ശനത്തിനെത്തും.
നമിതയുടെ ചിത്രങ്ങള്‍


Click it and Unblock the Notifications











