»   » നമിത കുഞ്ഞിനെ ദത്തെടുക്കുന്നു

നമിത കുഞ്ഞിനെ ദത്തെടുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Namitha
കാശും പ്രശസ്‌തിയും കൂടുമ്പോള്‍ വിവാഹം കഴിയ്‌ക്കാതെ ഒരു കുഞ്ഞിനെ ദത്തെടുത്ത്‌ വളര്‍ത്തുകയെന്നത്‌ മുമ്പൊക്കെ ഹോളിവുഡിലെ സ്‌റ്റൈല്‍ ആയിരുന്നു. പിന്നീട്‌ ബോളിവുഡും ഇതനുകരിച്ച്‌ തുടങ്ങി.

ഇപ്പോഴിതാ തമിഴകത്തേയ്‌ക്കും ഈ രീതി കടന്നുവരുന്നു. ബോളിവുഡില്‍ ഒരു കുഞ്ഞിനെ ദത്തെടുത്ത്‌ എല്ലാവരെയും അമ്പരപ്പിച്ചത്‌ മുന്‍ വിശ്വസുന്ദരി സുസ്‌മിത സെന്‍ ആയിരുന്നെങ്കില്‍ തമിഴകത്ത്‌ ഇതിന്‌ തുനിയുന്നത്‌ സാക്ഷാല്‍ മാദക റാണി നമിതയാണ്‌.

സ്വന്തം കുഞ്ഞിനെ വളര്‍ത്തുന്നതിന്‌ മുമ്പ്‌ മറ്റൊരു കുഞ്ഞിനെ വളര്‍ത്തി റിഹേഴ്‌സല്‍ നടത്താനാണ്‌ നമിതയുടെ തീരുമാനം. ഏതെങ്കിലും അനാഥാലയത്തില്‍ നിന്നോ ദരിദ്ര കുടുംബത്തില്‍ നിന്നോ ആണ്‌ നമിത ദത്തെടുക്കാന്‍ തീരുമാനിച്ചതെന്നാണ്‌ കരുതുന്നതെങ്കില്‍ തെറ്റി.

സ്വന്തം സഹോദര പുത്രിയെയാണ്‌ നമിത ദത്തെടുക്കുന്നത്‌. ജ്യോഷ്‌ഠന്റെ രണ്ടാമത്തെ പുത്രിയെയാണ്‌ നമിത നിയമപരമായി ദത്തെടുക്കാന്‍ പോകുന്നത്‌. ദത്തെടുക്കല്‍ ചടങ്ങുകള്‍ ജനുവരിയില്‍ നടക്കുമെന്നാണ്‌ അറിയുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam