»   » യന്തിരനായി രജനി അനന്തപുരിയില്‍

യന്തിരനായി രജനി അനന്തപുരിയില്‍

Subscribe to Filmibeat Malayalam
Rajinikanta And Aiswarya
ഇന്ത്യന്‍ സിനിമയില്‍ പുതു ചരിത്രമെഴുതാനൊരുങ്ങുന്ന യന്തിരന്റെ ഗ്രാഫിക്‌സ് വര്‍ക്കുകളുമായി ബന്ധപ്പെട്ട് രജനി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയത് ആരാധകരെ ആവശേത്തിലാഴ്ത്തി.

ജനുവരി 11ന് രാവിലെ പാരമൗണ്ട് എയര്‍വേയ്‌സ് ഫ്‌ളൈറ്റിലാണ് സ്റ്റൈല്‍ മന്നന്‍ അനന്തപുരിയിലെത്തിയത്. യന്തിരന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ നടക്കുന്ന കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കിലേക്കായിരുന്നു താരം നേരെ പോയത്.

യന്തിരന്റെ ക്ലൈമാക്‌സ് സീനിലെ ഗ്രാഫിക്‌സ് രംഗങ്ങള്‍ക്ക് വേണ്ടിയുള്ള മോഷന്‍ ക്യാപ്ചറിങ് ആണ് ഇവിടെ നടന്നത്. ഒരേ സമയം ആറ് ഏഴ് ക്യാമറകള്‍ ഉപയോഗിച്ച് താരത്തിന്റെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കുന്ന ടെക്‌നോളജിയാണ് മോഷന്‍ ക്യാപ്ചറിങ്. ഇത് പിന്നീട് ആനിമേഷന്‍-ഗ്രാഫിക്‌സ് വര്‍ക്കുകള്‍ക്കായി ഉപയോഗിക്കും.

രജനിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുമെത്തിയ കിന്‍ഫ്രയിലെ ടെക്കികളെയൊന്നും സൂപ്പര്‍ താരം നിരാശപ്പെടുത്തിയില്ല. അതിനിടെ രജനി നഗരത്തിലുണ്ടെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. പ്രിയതാരത്തെ ഒരു നോക്കുകാണാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നൂറുകണക്കിന് ആരാധകരാണ് കിന്‍ഫ്ര പാര്‍ക്കിന് മുമ്പില്‍ തടിച്ചുകൂടി. അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാനും താരം മടി കാണിച്ചില്ല. ഒടുവില്‍ ജോലികള്‍ പൂര്‍ത്തിയാക്കി രജനി അന്ന് വൈകിട്ട് തന്നെ ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു. 90 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായ യന്തിരന്റെ റിലീസ് ഏപ്രില്‍-മെയ് മാസത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam