»   » തമന്ന പോകുന്നതും നയന്‍താരയുടെ വഴിയേ

തമന്ന പോകുന്നതും നയന്‍താരയുടെ വഴിയേ

Posted By:
Subscribe to Filmibeat Malayalam
Tamanna
തമിഴകത്തെ പവിഴ സുന്ദരി തമന്നയ്ക്ക് വിലയേറുന്നു. നടിയുടെ അവസാനമിറങ്ങിയ സുറയും തില്ലാല്ലങ്കടിയും കാര്യമായി ഓടിയില്ലെങ്കിലും രണ്ട് സിനിമകളിലും തന്റെ റോള്‍ നടി ഭംഗിയാക്കിയിരുന്നു.

തെലുങ്കില്‍ രണ്ട് സിനിമകളും തമിഴില്‍ കാര്‍ത്തിയ്‌ക്കൊപ്പവുമാണ് തമന്ന ഇപ്പോള്‍ അഭിനയിക്കുന്നത്. ധനുഷിനെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കും തമ്മു കരാറൊപ്പിട്ടുണ്ട്.

ഇതിനിടെ ലിംഗുസ്വാമിയുടെ വേട്ടയിലും തമന്ന നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ വേട്ടൈയുടെ തിരക്കഥ വായിച്ചെങ്കിലും ചിത്രത്തില്‍ കരാറൊപ്പിടാന്‍ നടി തയാറായിട്ടില്ല. തിരക്കഥയിലുള്ള കുഴപ്പമൊന്നുമല്ല, പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനമാവത്തതാണേ്രത കാര്യം. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു വമ്പന്‍ തുക തമന്ന ആവശ്യപ്പെട്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ വേട്ടൈയുടെ നിര്‍മാതാക്കള്‍ ഇതിന് വഴങ്ങിയില്ല.

ഈ വര്‍ഷമാദ്യം ലിംഗുസ്വാമിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പയ്യയിലൂടെയാണ് നടി തമിഴകത്തെ താരറാണിയാത്. തമന്നയുടെ പുതിയ ഡിമാന്റ് ലിംഗുസ്വാമിയെയാണ് ഞെട്ടിച്ചത്. എന്തായാലും തമന്നയ്ക്ക് പകരം മറ്റൊരു നടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നിര്‍മാതാക്കളായ ക്ലൗഡ് 9നും ലിംഗുസ്വാമിയും തുടങ്ങിയെന്നാണ് അറിയുന്നത്.

ഓര്‍ക്കുക.... കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട നയന്‍താരയ്ക്ക് പകരമായാണ് നിര്‍മാതാക്കള്‍ തമന്നയെ കണ്ടെത്തിയത്. ഈ നാടകം വീണ്ടും ആവര്‍ത്തിയ്ക്കുകയാണ്!!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam