»   » അതിശയിപ്പിക്കാത്ത വേഷങ്ങള്‍ക്ക് ത്രിഷയില്ല

അതിശയിപ്പിക്കാത്ത വേഷങ്ങള്‍ക്ക് ത്രിഷയില്ല

Posted By:
Subscribe to Filmibeat Malayalam
Trisha
പ്രിയങ്ക ചോപ്രയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഫാഷന്‍ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് വരുന്നുവെന്ന് വാര്‍ത്തവന്നിട്ട് നാളുകള്‍ ഏറെയായി. ചിത്രത്തില്‍ പ്രിയങ്ക ചെയ്ത റോള്‍ നയന്‍താര ചെയ്യുമെന്നായിരുന്നു ആദ്യം വന്നറിപ്പോര്‍ട്ട്.

എന്നാല്‍ പിന്നീട് ത്രിഷയും പ്രിയാമണിയും നായികമാരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ത്രിഷയും ഈ റോളിനില്ലെന്നാണ് പുതിയ വാര്‍ത്ത. ത്രിഷ ഈ ഓഫര്‍ സ്വീകരിച്ചുവെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ത്രിഷ പറയുന്നത് ഫാഷനില്‍ അഭിനയിക്കില്ലെന്നാണ്.

ഫാഷനില്‍ മാത്രമല്ല റിപ്പോര്‍ട്ടുകളില്‍ പറയുന്നപോലെ താന്‍ ഇപ്പോള്‍ ഹിന്ദി ചിത്രത്തിലും അഭിനയിക്കുന്നില്ലെന്ന് ത്രിഷ വ്യക്തമാക്കി. തന്നെ അതിശയിപ്പിക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഇനി മുതല്‍ സ്വീകരിക്കുകയുള്ളൂ എന്നാണ് ത്രിഷ പറയുന്നത്.

അതായത് ഫാഷനിലെ കഥാപാത്രം ത്രിഷയെ അതിശയിപ്പച്ചിട്ടില്ലെന്ന് ചുരുക്കം. പ്രിയങ്കയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രത്തെ ത്രിഷ കുറച്ചുകാണുകയാണെന്നു പറഞ്ഞ് വരും ദിവസങ്ങളില്‍ ഇനി വിവാദങ്ങളൊന്നും ഉണ്ടാകാതിരുന്നാല്‍ നന്ന്.

ഇപ്പോള്‍ ഒരു തമിഴ് ചിത്രവും തെലുങ്ക് ചിത്രവുമാണ് ത്രിഷ ചെയ്തുകൊണ്ടിരിക്കുന്നത്. അജിത്തിന്റെ അമ്പതാം ചിത്രമായ മങ്കാതെയിലെ നായികവേഷം ചെയ്യുന്നത് ത്രിഷയാണ്. തീന്‍ മാര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ പവന്‍ കല്യാണിന്റെ നായികയായും താരം വേഷമിടുന്നു.

English summary
Madhur Bhandarkar's 2008 Bollywood super hit 'Fashion' will be soon remade in Tamil and Telugu. A source close to a Mumbai based production company revealed that the production house recently approached Trisha to play the lead role when they decided to remake the film in Tamil.But now the actress has denied the news, "I am not doing a remake of Fashion in Telugu and I am not doing any Bollywood films either," she stated.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam