വിജയ്‍യുടെ വീട് വിറ്റു

വീട് വില്‍ക്കാനുള്ള യഥാര്‍ത്ഥകാരണം വ്യക്തമല്ല. ഇതേക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹമാണ് കോടമ്പാക്കത്ത് പ്രചരിയ്ക്കുന്നത്. കുടുംബ ജ്യോത്സ്യന്റെ ഉപദേശപ്രകാരമാണ് വീട് വിറ്റതെന്നാണ് വിജയ്‌യോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
അടുത്ത കാലത്തായി സിനിമകള്‍ തുടരെ പരാജയപ്പെട്ടതും പുതിയ സിനിമ ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടതുമാണ് ജ്യോത്സ്യന്‍ ഉപദേശം തേടാന്‍ വിജയ് യെ നിര്‍ബന്ധിതനാക്കിയത്. എന്തായാലും വിജയ് യുടെ നീക്കം പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധായകന്‍ വിജയ് ആന്റണിയാണ് വീട് വാങ്ങിയിരിക്കുന്നത്.
കാവലാന്റെ പ്രമോഷനും അവധിക്കാലം ചെലവഴിയ്ക്കുന്നതിനുമായി വിജയ് ഇപ്പോള്‍ അമേരിക്കയിലാണ്.


Click it and Unblock the Notifications











