രജനിയുടെ റാണിയാവാന്‍ അസിന്‍?

പുതിയ രജനി സിനിമ പ്രഖ്യാപിച്ചാല്‍ അതിനെപ്പറ്റി പല അഭ്യൂഹങ്ങളും ഉയരുക പതിവാണ്. അതാണ് നടിമാര്‍ മുതലാക്കാറ്. രജനിയെ നായകനാക്കി കെഎസ് രവികുമാര്‍ റാണ എന്ന പ്രൊജക്ട് പ്രഖ്യാപിച്ചപ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല.
ദീപിക പദുകോണ്‍ അതില്‍ നായികയാവുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നാലെ ത്രിഷ. ഇപ്പോഴിതാ അസിനും സിനിമയിലുണ്ടാവുമെന്ന് പറയപ്പെടുന്നു.
രവികുമാറിന്റെ ഗുഡ്ബുക്കില്‍ നേരത്തെ ഇടംപിടിച്ച താരമാണ് അസിന്‍. രവിയുടെ ദശാവതാരം, വാരലരു എന്നീ സിനിമകളിലും അസിന്‍ അഭിനയിച്ചിരുന്നു.
തമിഴിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമെന്നതാണ് അസിനെ പരിഗണിയ്ക്കാന്‍ കാരണമായി പറയപ്പെടുന്നത്. ഗജിനിയിലൂടെ അമീറിന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറിയ അസിന്‍ കാവലാനിലൂടെ തമിഴില്‍ ശക്തമായ തിരിച്ചുവരവും നടത്തിയിരുന്നു.


Click it and Unblock the Notifications