കുചേലനിലെ മുഴുനീള റോള്‍ വേണ്ടെന്ന് രജനീകാന്ത്
ശ്രീനിവാസന്റെ വിജയചിത്രമായ 'കഥ പറയുമ്പോള്‍' തമിഴില്‍ രജനിയെ നായകനാക്കി കുചേലനെന്ന പേരില്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളുടെയും ഗോസിപ്പുകളുടെയും പ്രളയമാണ്.
ഇതുവരെ കുചേലനിലെ നായികമാരെക്കുറിച്ചായിരുന്നു പലവിധ വാര്‍ത്തകള്‍ വന്നതെങ്കില്‍ ഇപ്പോള്‍ ചിത്രത്തില്‍ സാക്ഷാല്‍ രജനീകാന്ത് അവതരിപ്പിക്കുന്ന വേഷത്തെക്കുറിച്ചാണ് ഊഹാപോഹങ്ങള്‍ പരക്കുന്നത്.
രജനിയ്‌ക്ക് കുചേലനിലെ മുഴുനീള കഥാപാത്രത്തെ വേണ്ടത്രേ. കഥ പറയുമ്പോഴില്‍ മമ്മൂട്ടി ചെയ്‌ത അതേവേഷം തന്നെമതിയെന്നാണത്രേ രജനി പറയുന്നത്. അതായത് മൂലകഥയില്‍ നിന്നും മാറ്റാത്ത ചിത്രമാണെന്ന് വേണ്ടതെന്നാണ് രജനിയുടെ മനസ്സില്‍.
കഥ പറയുമ്പോള്‍ തമിഴിലെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ രജനികാന്ത് നായകനാവുകയാണെങ്കില്‍ കഥ രജനിയെച്ചുറ്റിപ്പറ്റിയാകണമല്ലോയെന്നോര്‍ത്ത് വാസു ശ്രീനിവാസന്‍ ചെയ്‌ത നായക കഥാപാത്രമായ ബാര്‍ബര്‍ ബാലന് പകരം മമ്മൂട്ടി ചെയ്‌ത അതിഥിവേഷത്തെ വലിച്ചുനീട്ടി രജനിയ്‌ക്കൊത്ത കഥാപാത്രമാക്കി മാറ്റി.
എന്നാല്‍ രജനിയ്‌ക്ക് ഇത് വേണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. മമ്മൂട്ടി ചെയ്‌തതെന്തോ അതുതന്നെ തനിയ്‌ക്കും ചെയ്യണമെന്നാണ് രജനി പറയുന്നത്. ശങ്കര്‍ ചിത്രമായ റോബോട്ടില്‍ രജനിയാണ് നായകന്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം ഒരു വര്‍ഷത്തോളം നീളാനും ഇടയുണ്ട്. ഇതിനിടെ കുചേലനിലെ മുഴുനീള കഥാപാത്രത്തിന് വേണ്ടി നീക്കിവയ്‌ക്കാന്‍ രജനിയ്‌ക്ക് ഡേറ്റില്ലെന്നതാണ് പ്രധാന പ്രശ്‌നം.
എന്നാല്‍ വാസുവിന് ഇക്കാര്യം അംഗീകരിക്കാനും കഴിയുന്നില്ല. കാരണം രജനി കേന്ദ്രകഥാപാത്രമല്ലെങ്കില്‍ വിചാരിച്ചത്ര പണമുണ്ടാക്കാന്‍ കുചേലന് കഴിയാതെ പോകും. രജനിയുടെ ബിസിനസ് മൂല്യം വച്ചുതന്നെയാണ് സംവിധായകനും നിര്‍മ്മാതാക്കളും അദ്ദേഹത്തെ കേന്ദ്രകഥാപാത്രമാക്കി കുചേലന്‍ ചെയ്യാന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 15ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരുന്നെങ്കിലും ഇപ്പോള്‍ രജനിതന്നെ പ്രശ്‌നവുമായി എത്തിയ സ്ഥിതിയ്‌ക്ക് ഷൂട്ടിംഗ് മാര്‍ച്ച് ഒന്നിന് തുടങ്ങാമെന്ന് മാറ്റി തീരുമാനിച്ചിരിക്കുകയാണ്.
മുമ്പ് സൂപ്പര്‍ഹിറ്റ് ചിത്രമായ 'മണിച്ചിത്രത്താഴ് ' തമിഴിലെടുത്തപ്പോള്‍ രജനിയുടെ അരാധകരെ തൃപ്‌തിപ്പെടുത്തും വിധം അതിന്റെ കഥ മാറ്റിമറിച്ചിരുന്നു. അതേ നയമാണ് കുചേലന്റെ കാര്യത്തില്‍ വാസുവും സ്വീകരിച്ചത്.
എന്തായാലും കുചേലന്‍ ഒരു രജനിച്ചിത്രം തന്നെയായിരിക്കുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴ് സനിമാ ലോകം.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











