»   » ഗോസിപ്പ് അതിന്റെ വഴിയ്ക്ക് നടക്കും: തമന്ന

ഗോസിപ്പ് അതിന്റെ വഴിയ്ക്ക് നടക്കും: തമന്ന

Posted By:
Subscribe to Filmibeat Malayalam
Tamanna
സാധാരണ നടിമാരെല്ലാം ഗോസിപ്പിനെ പേടിയ്ക്കുന്നവരാണ്, ചിലരാവട്ടെ തന്നെക്കുറിച്ചുള്ള ഗോസിപ്പുകള്‍ നേരിട്ട് വായിക്കാനുള്ള മനക്കട്ടിയില്ലാതെ പത്രങ്ങള്‍ പോലും മറിച്ചുനോക്കില്ല.

എന്നാല്‍ തമിഴ് സൂപ്പര്‍ നായിക തമന്നയുടെ കാര്യം തീര്‍ത്തും വ്യത്യസ്തമാണ്. തമന്ന ദിവസവും പത്രങ്ങള്‍ അരിച്ചുപെറുക്കി വായിക്കും, എന്തിനാണെന്നല്ലേ തന്നെക്കുറിച്ച് വല്ല ഗോസിപ്പും ഉണ്ടോയെന്ന് അറിയാന്‍.

എന്നാല്‍ ഇത് വായിച്ച് അതില്‍ മനംനൊന്ത് കഴിയാനൊന്നും തമന്നയെ കിട്ടില്ല, ഗോസിപ്പ് അതിന്റെ വഴിയ്ക്കു നടക്കുമെന്നാണ് താരം പറയുന്നത്. അതേസമയം തന്നെ പാതിസത്യം പോലുമില്ലാത്ത കഥകളാണ് പലപ്പോഴും ഗോസിപ്പായി പ്രചരിക്കുകയെന്നും തമന്ന പറയുന്നു.

അടുത്തിടെ നടന്ന ഒരു സംഭവമാണ് തമന്ന ഉദാഹരണത്തിനായി ചൂണ്ടിക്കാട്ടുന്നത്. താന്‍ കോസ്റ്റ്യൂമില്‍ അതൃപ്തി പ്രകടിപ്പിച്ച് കാരവനില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്നെന്നും അതുവഴി ഷൂട്ടിംഗ് തടസ്സപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടിനെ കെട്ടുകഥയെന്നാണ് തമന്ന വിശേഷിപ്പിക്കുന്നത്.

എല്ലായ്‌പ്പോഴും ഡിസൈനറുമായി ചര്‍ച്ച നടത്തി കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ നേരത്തേ തന്നെ ധാരണയുണ്ടാക്കുന്ന ആളാണ് താനെന്നാണ് തമന്ന പറയുന്നത്.

എനിക്ക് ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കേണ്ട കാര്യമില്ല. ഞാന്‍ ആദ്യമായും അവസാനമായും ഉത്തരം പറയേണ്ടത് മാതാപിതാക്കളോട് മാത്രമാണ്- ഗോസിപ്പുകളോട് തമന്നയുടെ പ്രതികരണം ഇങ്ങനെയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam