ജയറാം വില്ലന്‍ വേഷത്തില്‍
സമീപ കാലത്ത് വിജയ ചിത്രങ്ങളൊന്നുമില്ലാതെ കരിയറില്‍ പ്രതിസന്ധിയെ അഭിമുഖീകരിയ്‌ക്കുന്ന ജയറാം ചുവട് മാറ്റത്തിനൊരുങ്ങുന്നു.
തമിഴിലും മലയാളത്തിലും നായക ഉപനായക വേഷങ്ങളില്‍ മാത്രം അഭിനയിച്ചിരുന്ന ജയറാം വില്ലന്‍ വേഷത്തിലൂടെയാണ് തന്റെ ഭാഗ്യം പരീക്ഷിയ്‌ക്കാന്‍ ഒരുങ്ങുന്നത്.
'ദാം ദൂമെ'ന്ന പുതിയ തമിഴ് ചിത്രത്തിലാണ് ജയറാമിന്റെ പുതിയ മുഖം പ്രേക്ഷകര്‍ക്ക് കാണാനാകുക. 2007 മധ്യത്തോടെ ഷൂട്ടിംഗ് ആരംഭിച്ച 'ദാം ദൂം' സംവിധായകനായ ജീവയുടെ മരണത്തെത്തുടര്‍ന്ന് മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ ജീവയുടെ ഭാര്യ അനീസും ഗുരു പി.സി സായിറാമും ചേര്‍ന്ന് ചിത്രം പൂര്‍ത്തിയാക്കിയത്.
ഒരു ചെറിയ ടൗണില്‍ ജീവിച്ചിരുന്ന യുവാവ് വലിയ ലക്ഷ്യങ്ങളുമായി ഇന്ത്യക്ക് പുറത്തേക്ക് പോകുന്നതും ആ യാത്രയില്‍ അയാള്‍ക്ക് അഭിമുഖീകരിയ്‌ക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്.
ഒരു സമ്പൂര്‍ണ സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ ജയം രവി, കങ്കണ റാണത്ത്, ലക്ഷ്‌മി റായി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications