»   » കമല്‍ഹാസന്‍ കഥക് പഠനച്ചൂടില്‍

കമല്‍ഹാസന്‍ കഥക് പഠനച്ചൂടില്‍

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
സ്‌ക്രീനില്‍ തന്റെ കഥാപാത്രം പെര്‍ഫെക്ട് ആവാന്‍ വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത നടനാണ് കമല്‍ഹാസന്‍. കമലിന്റെ പുതിയ ചിത്രമായ വിശ്വരൂപത്തില്‍ ഒരു കഥക് നൃത്തരംഗമുണ്ട്. ഇതിനായി കഥക് അഭ്യസിയ്ക്കുന്ന തിരക്കിലാണത്രേ നടന്‍.

പ്രശസ്ത കഥക് നര്‍ത്തകനായ ബ്രിന്‍ജു മഹാരാജാണ് കമലിന്റെ ഗുരു. വിശ്വരൂപത്തില്‍ കമല്‍ അവതരിപ്പിക്കുന്ന നൃത്തത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും ബ്രിന്‍ജു തന്നെ.

തമിഴിലും ഹിന്ദിയിലും ഒരേസമയം ഒരുങ്ങുന്ന വിശ്വരൂപത്തില്‍ ആന്‍ഡ്രിയയും പൂജാകുമാറുമാണ് നായികമാര്‍. ശങ്കര്‍ മഹാദേവനാണ് കമല്‍ അവതരിപ്പിക്കുന്ന കഥക് നൃത്തത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്.

ബ്രിന്‍ജുവിന്റെ ശിക്ഷണത്തില്‍ കഥക് അഭ്യസിയ്ക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്ന് കമലഹാസന്‍.

നൃത്തരംഗം ചിത്രത്തിന്റെ ഒരു പ്രധാനഭാഗമാണ്. നൃത്തരംഗങ്ങള്‍ കാണുന്നതും പെര്‍ഫോം ചെയ്യുന്നതും എനിയ്ക്കിഷ്ടമാണ്-കമല്‍ പറയുന്നു.

English summary
Kamal Hassan is all set to shake his legs for a Kathak dance in Viswaroopam. The shooting for the movie is on at hectic pace. Says the actor, 'I am indeed doing a Kathak dance under the supervision of Birju Maharaj for Viswaroopam.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam