»   » യന്തിരന്‍ യൂണിറ്റിന് ബിഗ് പാര്‍ട്ടി

യന്തിരന്‍ യൂണിറ്റിന് ബിഗ് പാര്‍ട്ടി

Posted By:
Subscribe to Filmibeat Malayalam
Endhiran
200 കോടിയുടെ കൂറ്റന്‍ ബജറ്റില്‍ ശങ്കര്‍ തീര്‍ക്കുന്ന ദൃശ്യവിസ്മയം യന്തിരന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. തന്റെ ബ്ലോഗിലൂടെ ശങ്കര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രജനിയും ഐശ്വര്യയും ഒന്നിക്കുന്ന ഒരു ഗാനരംഗത്തോടെയാണ് ഷൂട്ടിങ് പൂര്‍ത്തിയായതെന്നും ശങ്കര്‍ പറയുന്നു.

ഷൂട്ടിങ് തീര്‍ന്നതിന് പിന്നാലെ യന്തിരന്റെ മുഴുവന്‍ യൂണിറ്റംഗങ്ങള്‍ക്കും സണ്‍ ടിവി ബോസ് കലാനിധി മാരന്‍ ഒരു തകര്‍പ്പന്‍ പാര്‍ട്ടി ഒരുക്കുകയും ചെയ്തു. ജൂലൈ 9ന് നടന്ന കലാനിധി മാരന്റെ വീട്ടില്‍ വെച്ചു നടന്ന പാര്‍ട്ടിയില്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍, രജനീകാന്ത്, റസൂല്‍ പൂക്കുട്ടി, എഡിറ്റര്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

അതിനിടെ യന്തിരന്റെ മാസ്റ്റര്‍ ഓഡിയോ സിഡി എആര്‍ റഹ്മാന്‍ ശങ്കറിന് കൈമാറിയെന്നൊരു ശുഭവാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. റഹ്മാന്റെ സംഗീതം തകര്‍പ്പനാണെന്ന് ശങ്കര്‍ തന്നെ പറയുന്നു. താനും റഹ്മാനും തമ്മിലുള്ള കൂട്ടുകെട്ട് ഇത്തവണയും ക്ലിക്കാവുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍. ഈ മാസം അവസാനത്തോടെ യന്തിരന്റെ ഓഡിയോ ലോഞ്ചിങ് നടക്കുമെന്നും ശങ്കര്‍ ബ്ലോഗിലൂടെ സൂചിപ്പിച്ചു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam