നയന്‍സിന്റെ ഗാനരംഗത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചു
നയന്‍താര-വിശാല്‍ ജോഡിയുടെ പുതിയ ചിത്രമായ 'സത്യ'ത്തിന് സെന്‍സര്‍ ബോര്‍ഡ് കത്തിവച്ചു. നയന്‍താരയും വിശാലും ഇഴുകിച്ചേര്‍ന്നഭിനയിക്കുന്ന 'ചെല്ലമ്മേ.....' എന്നുതുടങ്ങുന്ന ഗാനത്തിന്റെ രംഗങ്ങള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് കട്ട് നിര്‍ദ്ദേശിച്ചത്.
ചിത്രത്തില്‍ നയന്‍താരയും വിശാലും തമ്മിലുള്ള ചൂടന്‍ രംഗങ്ങളും ചോര ചിതറുന്ന സംഘട്ടനരംഗങ്ങളും ഏറെ സംസാരവിഷയമായിട്ടുണ്ട്. വിശാല്‍ അസിസ്‌റ്റന്റ് കമ്മീഷണറായി അഭിനയിക്കുന്ന ചിത്രത്തിലെ സംഘട്ടനരംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ചിത്രീകരിച്ചത്.
ഒരു വിദഗ്‌ധ ബോഡി ബില്‍ഡറുടെ കീഴിലുള്ള പരിശീലനത്തിലൂടെ ആകര്‍ഷണീയമായ ശരീരഭംഗി വിശാല്‍ സത്യത്തിന് വേണ്ടി ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
വിശാലിനെ സഹായിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് നയന്‍താരയ്‌ക്ക്. ചിത്രത്തില്‍ നയന്‍സിന്റെ ഗ്ലാമര്‍ വേണ്ടുവോളമുണ്ടെന്നാണ് അറിയുന്നത്.
ചിത്രത്തിന്റെ തമിഴ് പതിപ്പിന് യുഎ സര്‍ട്ടിഫിക്കറ്റും തെലുങ്ക് പതിപ്പിന് എ സര്‍ട്ടിഫിക്കറ്റുമാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സല്യൂട്ട് എന്നാണ് സത്യത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
നയന്‍താരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍


Click it and Unblock the Notifications