»   » നയന്‍താര ചേച്ചിയെന്ന് വിളിച്ച് വഞ്ചിച്ചു: റംലത്ത്

നയന്‍താര ചേച്ചിയെന്ന് വിളിച്ച് വഞ്ചിച്ചു: റംലത്ത്

Posted By:
Subscribe to Filmibeat Malayalam
Nayantara
നടി നയന്‍താരയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രഭുദേവയുടെ ഭാര്യ റംലത്ത്. ഒരു പ്രമുഖ തമിഴ് മാസികയ്ക്കു് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താരയുടെയും പ്രഭുദേവയുടെയും ബന്ധത്തില്‍ ഇതുവരെ ആരുമറിയാത്ത കാര്യങ്ങള്‍ റംലത്ത് തുറന്നുപറഞ്ഞത്.

പ്രഭുദേവയുയമായി പരിചയപ്പെട്ട നയന്‍താര തങ്ങളുടെ വീട്ടില്‍ നിത്യസന്ദര്‍ശകയായിരുന്നുവെന്നും ഉള്ളിലിരിപ്പ് അറിയാതെ അവരെ താന്‍ ഏറെ ഉപചാരങ്ങളോടെ പരിചരിച്ചെന്നും റംലത്ത് പറയുന്നു.

അക്കാ  എന്നുവിളിച്ച് നയന്‍താര എന്ന വഞ്ചിയ്ക്കുകയായിരുന്നു. വീട്ടില്‍ വന്നല്‍ നയന്‍താര കൊഞ്ചിക്കുഴഞ്ഞ് അക്കാ എന്ന് വിളിക്കും. പ്രഭുവിനെ അവള്‍ സാര്‍ എന്നാണ് വിളിക്കാറ്. സ്‌നേഹമുള്ളതുപോലെ നയന്‍സ് അക്കാ എന്നു വിളിക്കുമ്പോള്‍ കുഞ്ഞനുജത്തിയോടുള്ള വാത്സല്യമായിരുന്നു എനിക്ക്.

ഭര്‍ത്താവിനെ നല്‍കുമോ എന്ന ചോദ്യം കേള്‍ക്കും വരെ ഇവരെക്കുറിച്ച് പലരില്‍നിന്നും കേട്ട ആരോപണങ്ങള്‍ ഞാന്‍ വിശ്വസിക്കാതിരുന്നതിനു കാരണവും അതാണ്. ലോകത്തില്‍ ഏതൊരു സ്ത്രീയും മറ്റൊരു സ്ത്രീയോട് ചോദിക്കാന്‍ അറയ്ക്കുന്ന ആ ചോദ്യം വരെ അവള്‍ എന്നോട് ചോദിച്ചു. എന്റെ ഭര്‍ത്താവിനെ അവള്‍ക്ക് കൊടുക്കുമോയെന്ന്. ആ രാത്രി ഒരുപോള കണ്ണടക്കാന്‍ എനിക്കായില്ല.-റംലത്ത് പറയുന്നു.

മൂത്ത മകന്‍ വിശാല്‍ കാന്‍സര്‍ വന്ന് മരിച്ച ദുഃഖം മാറുന്നതിന് മുമ്പാണ് അവള്‍ തന്നോട് ഈ ചോദ്യം ചോദിച്ചതന്നും വിശാല്‍ മരിച്ചതിന്റെ പിറ്റേന്നുതന്നെ പ്രഭുദേവ നയന്‍താരയ്‌ക്കൊപ്പം ഊരുചുറ്റാന്‍ പോയെന്നും റംലത്ത് ആരോപിക്കുന്നു.

എന്റെ ഇളയ മകന്‍ നയന്‍താരയുടെ ഫോട്ടോ പേപ്പറില്‍ കണ്ടാല്‍ ഉടന്‍ ആ പേപ്പര്‍ വലിച്ചുകീറും. അവളുടെ പാട്ടോ സിനിമയോ ടിവിയില്‍ വന്നാല്‍ ഉടന്‍ ടിവി ഓഫ് ചെയ്യും. അവന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണ്.

മൂത്ത മകന്‍ മരിച്ച എനിക്ക് ഇളയ മകനെയും നഷ്ടമാകുമോ എന്നാണ് ഇപ്പോള്‍ സംശയം. ജീവന്‍ അവസാനിച്ചാലും എനിക്ക് ആ ദുഷ്ടയ്ക്ക് മാപ്പു കൊടുക്കാന്‍ കഴിയില്ല- റംലത്ത് പറയുന്നു.

പ്രഭുവിനെ വിവാഹം ചെയ്യാന്‍ നയന്‍താര ഒരുക്കം തുടങ്ങിയതോടെ തമിഴ്‌നാട്ടില്‍ അവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റംലത്തിന്റെ ഈ അഭിമുഖം കൂടി പുറത്തുവന്നതോടെ തമിഴ്‌നാട്ടില്‍ നയന്‍സ് വിരുദ്ധ വികാരം കൂടിയിരിക്കുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X