പൃഥി-പ്രിയാമണി വീണ്ടും...
പരാജയ ചിത്രങ്ങളിലെ നായികയെന്ന ദുഷ്‌പേര് പ്രിയാമണിയെ വിട്ടൊഴിഞ്ഞത് പരുത്തിവീരന്റെ വിജയത്തോടെയായിരുന്നു.
വാണിജ്യ വിജയത്തിനു പുറമെ നിരൂപകരുടെ പ്രശംസയും ചിത്രത്തില്‍ നായികയായി തിളങ്ങിയ പ്രിയാമണിയുടെ കരിയര്‍ മാറ്റിമറിച്ചു.
ഇന്ന് തമിഴിലെയും തെലുങ്കിലെയും നിര്‍മാതാക്കളുടെ പ്രിയ താരമാണ് പ്രിയാമണി. പക്ഷെ പരുത്തിവീരനിലെ ഗ്രാമീണ പെണ്‍കൊടിയുടെ വേഷത്തില്‍ ശ്രദ്ധിയ്‌ക്കപ്പെട്ട പ്രിയാമണിയുടെ പീന്നിടുള്ള ചിത്രങ്ങളെല്ലാം ഗ്ലാമര്‍ വേഷത്തിലായിരുന്നു.
മലയാളത്തില്‍ റെക്കോര്‍ഡ് വിജയം നേടിയ ക്ലാസ്‌മേറ്റിന്റെ തമിഴ്‌പ്പതിപ്പിലെ നായികയാണ് പ്രിയമണി. വിനയന്‍ സംവിധാനം ചെയ്‌ത സത്യത്തിനു ശേഷം പൃഥിയ്‌ക്കൊപ്പം പ്രിയ വീണ്ടും ഒന്നിയ്‌ക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ജെമിനി ഫിലിംസ് നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തു തന്നെയാരംഭിയ്‌ക്കും.


Click it and Unblock the Notifications