»   » രജനിയ്ക്ക് കുഴപ്പമൊന്നുമില്ല- കുടുംബം

രജനിയ്ക്ക് കുഴപ്പമൊന്നുമില്ല- കുടുംബം

Posted By:
Subscribe to Filmibeat Malayalam
Rajanikanth
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നു കുടുംബം.

രജനി ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ പോയ്‌സ് ഗാര്‍ഡനിലെ രജനിയുടെ വസതിയ്ക്ക് മുന്നില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് രജനിയുടെ ഭാര്യ ലത തന്നെ നേരിട്ടെത്തി കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞതോടെയാണ് ജനത്തിന് ആശ്വാസമായത്. തുടര്‍ന്നാണ് രജനിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വാര്‍ത്താക്കുറിപ്പ് കുടുംബം പുറത്തിറക്കിയത്.

രജനി ആരോഗ്യവാനാണെന്നും ആശുപത്രിവാസത്തെ തുടര്‍ന്നു വീട്ടില്‍ വിശ്രമിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്നറിയില്ലെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.

പുതിയ ചിത്രം 'റാണയുടെ ചിത്രീകരണത്തിനിടെയാണു രജനി ആശുപത്രിയില്‍ ചികില്‍സ തേടിയത്. രജനി മൂന്നു വ്യത്യസ്ത വേഷങ്ങളിലെത്തുന്ന 'റാണയില്‍ ബോളിവുഡ് താരം ദീപിക പദുകോണാണു നായിക.

English summary
Rumours spread thick and fast that Rajinikanth was serious across State. Anxious fans made anxious calls to Super Star's house and a sense of shock prevailed in Tamilnadu.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam