»   » നോ ഗ്ലാമര്‍ - ശരണ്യ മോഹന്‍

നോ ഗ്ലാമര്‍ - ശരണ്യ മോഹന്‍

Posted By:
Subscribe to Filmibeat Malayalam
Saranya Mohan
ഈ വര്‍ഷത്തെ ഹിറ്റുകളിലൊന്നായ വെണ്ണിലാക്കബഡിക്കുഴുവിലൂടെ കോളിവുഡിന്റെ ഫേവറിറ്റായി മാറിയ ശരണ്യ ഗ്ലാമര്‍ റോളുകളോട് നോ പറയുന്നു. വെണ്ണിലാക്കബഡിക്കുഴുവിന് ശേഷം ശരണ്യ തമിഴിലെ സൂപ്പര്‍താരങ്ങളുടെ നായികപദവിയിലേക്ക് ഉയരുമെന്ന് കരുതിയെങ്കിലും ഈറം, അ ആ ഇ ഈ, എന്നിങ്ങനെയുള്ള ചെറുസിനിമകളിലേക്കാണ് താരം കാസ്റ്റ് ചെയ്യപ്പെട്ടത്.

ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കേണ്ടെന്ന താരത്തിന്റെ നിലപാടാണ് ശരണ്യയുടെ അവസരങ്ങള്‍ കുറയ്ക്കാനിടയാക്കിയത്. ഗ്ലാമര്‍ റോളുകളില്‍ ഞാന്‍ അഭിനയിക്കാനില്ല, അത് എനിയ്ക്ക് ചേരുന്നതല്ല. ഹോംലി ക്യാരക്ടര്‍ ഇമേജ് മാറ്റാന്‍ തത്ക്കാലം ഉദ്ദേശമില്ലെന്നും ശരണ്യ പറയുന്നു.

വെണ്ണിലാക്കബഡിക്കുഴു പുറത്തിറങ്ങിയതിന് ശേഷം വമ്പന്‍ ബാനറുകള്‍ നിര്‍മ്മിയ്ക്കുന്ന സിനിമകളിലെ സപ്പോര്‍ട്ടിങ് റോളുകളിലേക്ക് എനിയ്ക്ക് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അത്തരം റോളുകള്‍ ഇനിയും സ്വീകരിയ്‌ക്കേണ്ടെന്നാണ് തീരുമാനം. ശരണ്യ വ്യക്തമാക്കി. ഉടന്‍ തന്നെ ഒരു സൂപ്പര്‍ താരത്തിന്റെ നായികയായി വെള്ളിത്തിരയിലെത്തുമെന്നും ശരണ്യ സൂചനകള്‍ നല്‍കുന്നു. ധനുഷ് നായകനാവുന്ന ചിത്രത്തിലേക്കാണ് ശരണ്യയ്ക്ക് അവസരമൊരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam