»   » എന്തിരന്‍: കുത്തുപാളയെടുപ്പിക്കരുതെന്ന്‌ നിര്‍മാതാക്കള്‍

എന്തിരന്‍: കുത്തുപാളയെടുപ്പിക്കരുതെന്ന്‌ നിര്‍മാതാക്കള്‍

Posted By:
Subscribe to Filmibeat Malayalam

രജനി-ഷങ്കര്‍ ടീമിന്റെ ബ്രമാണ്ഡ ചിത്രമായ എന്തിരന്റെ ചെലവ്‌ നിയന്ത്രിക്കാന്‍ നിര്‍മാതാക്കള്‍ രംഗത്ത്. തന്റെ ചിത്രങ്ങളുടെ പൂര്‍ണതയ്‌ക്ക്‌ വേണ്ടി പണം വാരിയെറിയുന്ന ഷങ്കറിനോട്‌ അത്തരം അതിക്രമങ്ങളൊന്നും എന്തിരനില്‍ വേണ്ടെന്ന്‌ നിര്‍മാതാക്കളായ അയ്യങ്കാര്‍ ഇന്റര്‍നാഷണല്‍ നിര്‍ദ്ദേശം നല്‌കി കഴിഞ്ഞു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ചെലവേറിയ ചിത്രമായ എന്തിരന്‌ ഇപ്പോള്‍ പ്രതീക്ഷിയ്‌ക്കുന്ന ചിലവ്‌ 150 കോടിയോളമാണ്‌.

എന്നാല്‍ ചിത്രത്തിന്റെ ചെലവ്‌ ചിലപ്പോള്‍ ഇതിനുമപ്പുറമായേക്കാമെന്ന ഷങ്കറിന്റെ പറച്ചിലാണ്‌ മുന്നറിയിപ്പുമായി രംഗത്തിറങ്ങാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്‌.

എന്തിരന്റെ കൃത്യമായ ചിത്രീകരണ ചെലവുകള്‍ നല്‌കാന്‍ അയ്യങ്കാര്‍ ഫിലിംസ്‌ ഷങ്കറിനോട്‌ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത്‌ കൂടാതെ 150 കോടിയ്‌ക്കുള്ളില്‍ നിര്‍മാണ ചെലവുകള്‍ ഒതുക്കാനും അവര്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ അയ്യങ്കാര്‍ ഫിലിംസുമായി ഷങ്കര്‍ ചെറുതായി ഉടക്കിയെന്നും സൂചനകളുണ്ട്‌. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ രജനി നിര്‍മാതാക്കളുടെ പക്ഷം പിടിച്ചതോടെ ശങ്കര്‍ അയഞ്ഞെന്നുമാണ്‌  റിപ്പോര്‍്ട്ടുകള്‍.

സാമ്പത്തിക സ്ഥിതി മോശമായിരിക്കുന്ന കാലഘട്ടത്തില്‍ കോടികള്‍ മുടക്കി ചിത്രമെടുത്താല്‍ അത്‌ വാങ്ങാനാളുണ്ടാവുമോയെന്ന പേടിയാണ്‌  ചിത്രത്തിന്റെ ചിലവ്‌ നിയന്ത്രിക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്‌.


സാമ്പത്തിക മാന്ദ്യം കോളിവുഡിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ മര്‍മ്മയോഗി പണമില്ലാത്തത്‌ മൂലം നിര്‍ത്തിവെച്ചിരിയ്‌ക്കുകയാണ്‌. ഇത്‌ കൂടാതെ മണിരത്‌നം ഒരുക്കുന്ന രാവണയ്‌ക്കും സാമ്പത്തിക മാന്ദ്യം പ്രശ്‌നമായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam