ശ്രിയ ധരിച്ച വസ്‌ത്രത്തിനെതിരെ സംഘടന
ചെന്നൈ: വിജയചിത്രമായ ശിവാജിയുടെ 175ാം ദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിച്ച വസ്‌ത്രത്തിന്റെ പേരില്‍ ചിത്രത്തിലെ നായിക ശ്രിയയ്‌ക്കെതിരെ ഹിന്ദുസംഘടന പരാതി നല്‍കി.
ഹിന്ദു മക്കള്‍ കക്ഷി എന്ന സംഘടനയാണ് വെള്ളിയാഴ്‌ച നടന്ന ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ താരം ധരിച്ചവസ്‌ത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു സംസ്‌കാരത്തെ ഹനിക്കുന്ന രീതിയിലാണ് ശ്രിയ വസ്‌ത്രം ധരിച്ചതെന്നാണ് സംഘടനയുടെ ആരോപണം.
പരാതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി എം. കരുണാനിധികൂടി പങ്കെടുത്ത വെള്ളിയാഴ്‌ചത്തെ ചടങ്ങില്‍ അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്‌ധര്‍ക്കുമെല്ലാം പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നു.
ഖുശ്‌ബുവിന് ശേഷം മതസംഘനടകളുടെ വെറുപ്പിന് പാത്രമാകുന്ന തമിഴ് താരമാണ് ശ്രിയ. ലൈംഗികതയെയും കന്യകാത്വത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഖുശ്‌ബുവിനെതിരെ സംഘടനങ്ങള്‍ രൂക്ഷമായ പ്രതിഷേധപ്രകടനങ്ങളാണ് നടത്തിയിരുന്നത്.
ഇതിന് ശേഷം ഒരു വേദിയില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രത്തിന് സമീപം ചെരുപ്പ് ധരിച്ചിരുന്നതിന്റെ പേരിലും ഖുശ്‌ബുവിനെതിരെ പരാതിയുണ്ടായിരുന്നു.


Click it and Unblock the Notifications











