സ്‌നേഹയുടെ ആറു സെക്കന്റ്‌ നീണ്ട ചുംബനം

By Staff

തമിഴ്‌പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്‌ സ്‌നേഹ , ശാലീനതയും നിഷ്‌കളങ്കമായ പുഞ്ചിരിയുമാണ്‌ സ്‌നേഹയില്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രത്യേകതകള്‍.

കമല്‍ ചിത്രമായ വസൂല്‍ രാജ എംബിബിഎസില്‍ ചുംബന രംഗത്ത്‌ അഭിനയിക്കില്ലെന്ന്‌ വാശിപിടിച്ചും പിന്നീട്‌ ചിമ്പുവുമൊത്തുള്ള ചിത്രത്തില്‍ നിന്നും പിന്‍മാറിയുമൊക്കെ സ്‌നേഹ വാര്‍ത്തകള്‍ സൃഷ്ടിച്ചിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ സ്‌ക്രീനില്‍ ഗാഡമായ ചുംബനങ്ങള്‍ക്കില്ലെന്ന തീരുമാനം തിരുത്തിയാണ്‌ സ്‌നേഹ വാര്‍ത്തകളില്‍ നിറയുന്നത്‌.

തീരുമാനം തിരുത്തിയെന്ന്‌ മാത്രമല്ല പിറവം സന്ദിപ്പോം എന്ന ചിത്രത്തില്‍ നായകായ ചേരനുമായി ഒരുഗ്രന്‍ ചുംബനരംഗത്ത്‌ സ്‌നേഹ അഭിനയിക്കുകയും ചെയ്‌തു. കമലിന്റെ ചിത്രത്തില്‍ ചുണ്ടിലൊരു ചുംബനം നല്‍കുന്നസീനില്‍ അഭിനയിക്കില്ലെന്ന്‌ വാശിപിടിച്ച സ്‌നേഹ എന്തുകൊണ്ടാണ്‌ ചേരനുമൊത്തുള്ള ചിത്രത്തില്‍ ചുംബിക്കാന്‍ തയ്യാറായതെന്ന്‌ സ്വയം ചോദിക്കുകയും അതിന്‌ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയുമാണ്‌ സ്‌നേഹയുടെ പ്രേക്ഷകരിപ്പോള്‍.

വിവാഹത്തിന്റെ ആദ്യരാത്രി രംഗത്തിനിടെയാണത്രേ ചേരനുമൊത്തുള്ള സ്‌നേഹയുടെ ആറു സെക്കന്റ്‌ നീളുന്ന ചുംബനരംഗം. വളരെ യാഥാസ്ഥിതികമായ രണ്ടുകുടംബങ്ങളില്‍ നിന്നുള്ള ആദ്യരാത്രിയില്‍ മാത്രം പരസ്‌പരം കാണുന്ന വധുവരന്മാരായാണത്രേ സ്‌നേഹയും ചേരനും ചിത്രത്തില്‍ അഭിനയിക്കുന്നത്‌.

ആറു സെക്കന്റ്‌ നീളുന്ന ഗാഡമായ ചുംബനരംഗത്ത്‌ അഭിനയിക്കാന്‍ ചേരനും ആദ്യം മടിച്ചിരുന്നു. എന്നാല്‍ സ്‌നേഹയുടെ സഹകരണവും സന്നദ്ധതയും കാരണം ചേരനും ചുംബിക്കാന്‍ തയ്യാറാവുകയായിരുന്നുവത്രേ.

ചിത്രത്തിന്റെ സംവിധായകനായ കരു പഴനിയപ്പന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണത്രേ സ്‌നേഹ ഇത്തരമൊരു രംഗത്ത്‌ അഭിനയിക്കാന്‍ തയ്യാറായത്‌. ഇത്തരമൊരു രംഗത്ത്‌ ചേരനും അഭിനയിക്കുന്നത്‌ ഇതാദ്യമാണ്‌. എന്തായാലും ഏഴുതവണ ചിത്രീകരിച്ചതിന്‌ശേഷമാണത്രേ ഇവരുടെ ചുംബനസീന്‍ ശരിയായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X