3 ഇഡിയറ്റ്‌സ്-വിജയ്ക്ക് പകരം സൂര്യ?

അമീര്‍ ഖാന്‍ ഹിന്ദിയില്‍ അവതരിപ്പിച്ച റോള്‍ തമിഴിലും തെലുങ്കിലും അവതരിപ്പിയ്ക്കാന്‍ സൂര്യ മതിയെന്നാണ് ശങ്കര്‍ കരുതുന്നത്. റോള്‍ ഏറ്റെടുക്കാന്‍ സൂര്യയും താത്പര്യം കാണിയ്ക്കുന്നുണ്ട്.
താരത്തിന്റെ അവസാന ചിത്രമായ രക്തചരിത്രം തമിഴ്‌നാട്ടില്‍ വന്‍ പരാജയമാണ് നേരിട്ടത്. ഈ സാഹചര്യത്തില്‍ ഒരു വന്‍വിജയം താരത്തിന് അനിവാര്യമാണ്. സൂര്യയ്ക്ക് പുറമെ അജിത്തിനെയും ഈ പ്രൊജക്ടിലേക്ക് എത്തിയ്ക്കാന്‍ ശങ്കര്‍ ശ്രമിയ്ക്കുന്നതായി പറയപ്പെടുന്നു.
വിദ്യാഭ്യാസരംഗത്തെ മോശം പ്രവണതകളെ നിശിതമായി വിമര്‍ശിയ്ക്കുന്ന ചിത്രം കൂടിയായതിനാല്‍ മുതിര്‍ന്ന താരങ്ങളുടെ സാന്നിധ്യം സിനിമയ്ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് സംവിധായകന്‍.


Click it and Unblock the Notifications











