വിക്രം-രവികുമാര്‍ ചിത്രത്തില്‍ നയന്‍താര
ഭീമയ്‌ക്കായി പണവും സമയവും കളഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ശ്രമത്തിലാണ് വിക്രം.
ഭീമ പുറത്തിറക്കാനായി ഏകദേശം രണ്ടു കൊല്ലത്തോളം സമയവും കോടികളും വിക്രം ചിലവഴിച്ചെങ്കിലും ചിത്രം പരാജയപ്പെട്ടത് താരത്തെ നിരാശപ്പെടുത്തിയിരുന്നു. ഭീമയുടെ തിരക്കുകള്‍ കാരണം മറ്റൊരു ചിത്രത്തിലും വിക്രത്തിന് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിന്റെയൊക്കെ ക്ഷീണം തീര്‍ക്കാനായി ഈ വര്‍ഷം മൂന്ന് ചിത്രങ്ങളിലഭിനയിക്കാനുള്ള ശ്രമത്തിലാണ് ഈ സൂപ്പര്‍ താരം.
ഇതില്‍ കന്തസ്വാമി ജൂലായ് മധ്യത്തോടെ പൂര്‍ത്തിയാകും. ഇതിനു ശേഷം തമിഴിലെ ഗ്യാരണ്ടി സംവിധായകനായ രവികുമാറുമായാണ് വിക്രം കൈകോര്‍ക്കുന്നത്.
ചിത്രത്തില്‍ നയന്‍താരയെ നായികയാക്കാനാണ് വിക്രം ശ്രമിയ്‌ക്കുന്നത്. പക്ഷേ നയന്‍സിന്റെ തിരക്കുകള്‍ ഒരു പക്ഷേ ഈ നീക്കത്തിന് തിരിച്ചടിയായേക്കും.
45 ദിവസം മാത്രമാണ് ഈ ആക്ഷന്‍-കോമഡി ചിത്രത്തിനായി വിക്രം നീക്കി വെയ്‌ക്കുന്നത്. ഒറ്റ ഷെഡ്യൂളില്‍ ചിത്രം തീര്‍ക്കാമെന്ന് രവികുമാര്‍ വിക്രത്തിന് ഉറപ്പും നല്‌കിയിട്ടുണ്ട്. ഇതിന് ശേഷം നവംബറില്‍ മണിരത്‌നം ചിത്രം ആരംഭിയ്‌ക്കാനാണ് വിക്രം പരിപാടിയിട്ടിരിയ്‌ക്കുന്നത്.


Click it and Unblock the Notifications