തമിഴില്‍ മലയാളി സംഗമം
പൃഥ്വിരാജും ഗോപികയും മലയാളത്തില്‍ ഒന്നിച്ചഭിനയിച്ചിട്ടില്ല. എന്നാല്‍ തമിഴ് ഇരുവരുടെയും സംഗമത്തിന് വേദിയൊരുക്കി. ഉദയനാണ് താരത്തിന്റെ തമിഴ് റീമേക്കായ വെള്ളിത്തിരയില്‍ പൃഥ്വിരാജും ഗോപികയുമാണ് നായികാനായകന്‍മാര്‍.
മംമ്താ മോഹന്‍ദാസും മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചില്ല. മംമ്ത ഇപ്പോള്‍ മലയാളത്തില്‍ സജീവവുമല്ല. തമിഴ് സിനിമ ഇവരുടെ സംഗമത്തിനു വേദിയൊരുക്കുകയാണ്.
ഫാസില്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലാണ് മംമ്ത പൃഥ്വിരാജിന്റെ നായികയാവുന്നത്. ചിത്രം നിര്‍മിക്കുന്നത് പ്രിയദര്‍ശനാണ്. നീണ്ട ഇടവേളക്കു ശേഷമാണ് ഫാസില്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.
മംമ്ത ഏറ്റവുമൊടുവില്‍ അഭിനയിച്ച മലയാള ചിത്രം ബിഗ് ബിയാണ്. അതിനു ശേഷം മംമ്ത തെലുങ്കില്‍ സജീവമാവുകയായിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന് പിന്നണി പാടിയ മംമ്തയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
ചിലപ്പതികാരത്തിനു ശേഷം മംമ്ത വീണ്ടും തമിഴിലെത്തുന്നത് ഏറെ പ്രതീക്ഷകളോടെയാണ്. തമിഴ് ചിത്രത്തിന്റെ നായികയും നായകനും സംവിധായകനും നിര്‍മാതാവും മലയാളത്തില്‍ നിന്നുള്ളവരാണെന്നത് ഈ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും.


Click it and Unblock the Notifications