കമലിനെ കൊണ്ടുവരുന്നത് ഗോകുലം ഫിലിംസ്

1989ല്‍ റിലീസ് ചെയ്ത ചാണക്യനാണ് കമല്‍ നായകനായെത്തിയ അവസാനമലയാള ചിത്രം. കഴിഞ്ഞ എട്ട് വര്‍ഷമായി മലയാള സിനിമ ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഗോകുലം ഫിലിംസ് കമലുമായി ചര്‍ച്ച നടത്തിവരികയായിരുന്നു.
ഇതിന് മുന്നോടിയായാണ് കമല്‍-ത്രിഷ ചിത്രമായ മന്മഥന്‍ അമ്പ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ്ക്കുന്നതില്‍ ഗോകുലം ഫിലിംസ് മുന്‍കൈയ്യെടുത്തത്.
അധികം വൈകാതെ കമലിന്റെ മലയാള ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് ലഭിയ്ക്കുന്ന വിവരം. പഴശ്ശിരാജ പോലെ ഒരു ബിഗ് ബജറ്റ് ചിത്രം ഒരുക്കാനാണ് ഗോകുലം ഫിലിംസ് പദ്ധതിയിട്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications











