»   » കാവലാന് റെക്കാര്‍ഡ് റേറ്റ്

കാവലാന് റെക്കാര്‍ഡ് റേറ്റ്

Posted By:
Subscribe to Filmibeat Malayalam
Kavalan
ഇറങ്ങുന്ന പടങ്ങളെല്ലാം എട്ടുനിലയില്‍ പൊട്ടിയെങ്കിലും ഇളയദളപതി വിജയ്‌യുടെ ഡിമാന്റിന് ഇടിവില്ല. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാവലാന്റെ ഓവര്‍സീസ് റിലീസ് റൈറ്റ് വന്‍തുകയ്ക്കാണ് വിറ്റുപോയിരിയ്ക്കുന്നത്.

സുറ പ്രദര്‍ശിപ്പിച്ച് കൈപൊള്ളിയ തമിഴകത്തെ തിയറ്ററുകള്‍ കാവലാന്‍ റിലീസ് ചെയ്യില്ലെന്ന് ഭീഷണിപ്പെടുത്തുമ്പോഴാണിത്. ആറു കോടിയാണ് കാവലാന്റെ ഓവര്‍സീസ് അവകാശം വില്‍ക്കുക വഴി നിര്‍മാതാക്കള്‍ക്ക് കിട്ടിയിരിക്കുന്നത്. സുറയ്്ക്ക് കിട്ടിയതിനേക്കാള്‍ രണ്ട് കോടി കൂടുതലാണിത്.

ബോഡിഗാഡിന്റെ തമിഴ് പതിപ്പിന് കേരളത്തിലും വന്‍ തുകയാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിജയ് സിനിമകളുടെ സ്ഥിരം വിതരണക്കാരായ തമീന്‍സ് തന്നെയാണ് കാവലാനും ഇവിടെ റിലീസ് ചെയ്യുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam