»   » ഗ്ലാമര്‍ ഉപേക്ഷിച്ചിട്ടും നമിതയ്ക്ക് രക്ഷയില്ല

ഗ്ലാമര്‍ ഉപേക്ഷിച്ചിട്ടും നമിതയ്ക്ക് രക്ഷയില്ല

Posted By:
Subscribe to Filmibeat Malayalam
Namitha
ഏറെനാളായി ഗ്ലാമര്‍ റാണി നമിത സിനിമാലോകത്ത് അത്ര സജീവമല്ല. നമിതയെന്ന് പേര് തന്നെ കേള്‍ക്കാനില്ല എന്ന അവസ്ഥയാണ്. എന്നാല്‍ ഒരു രണ്ടാംവരവിനൊരുങ്ങുകയാണ് താരമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കഴിഞ്ഞകാലത്തുണ്ടായ തെറ്റുകളെല്ലാം തിരുത്തി അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും പഠിച്ചാണ് നമിതയുടെ തിരിച്ചുവരവ്. നമിത നായികയായി അഭിനയിച്ച മിക്ക ചിത്രങ്ങളും ആരാധകര്‍ ഉപേക്ഷിച്ചതോടെയാണ് നമിതയ്ക്ക് വീണ്ടുവിചാരമുണ്ടായിരിക്കുന്നത്.

തന്റെ തടികൂടിയത് ആരാധകര്‍ക്ക് ഇഷ്ടമായില്ലെന്നകാര്യം നമിത തിരിച്ചറിഞ്ഞുകഴിഞ്ഞു. തിരിച്ചുവരവില്‍ ഇനി നമിതയെ കണ്ടാല്‍ ഏവരും അതിശയിക്കുമെന്നാണ് സൂചന. മാത്രമല്ല ഗ്ലാമര്‍ പ്രദര്‍ശനത്തോട് വിടപറയാനും താരം തീരുമാനിച്ചുകഴിഞ്ഞു.

ഇനി അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളുവെന്നാണ് നമിത പറയുന്നത്. തെറ്റായ തീരുമാനങ്ങള്‍ കാരണം താനാകെ വലഞ്ഞെന്നും ഇനി താന്‍ പുതിയൊരു നമിതയായിരിക്കുമെന്നുമാണ് താരം പറയുന്നത്. എന്നാല്‍ തീരുമാനമൊക്കെ മാറ്റിയിട്ടും നല്ല വേഷങ്ങള്‍ തന്നെത്തേടി വരുന്നില്ലെന്നും നമിത പരാതിപ്പെടുന്നു.

വരുന്നവരെല്ലാം പറഞ്ഞുതുടങ്ങുമ്പോള്‍ നല്ല കഥാപാത്രമാണെന്ന് തോന്നുമെങ്കിലും എല്ലാം അവസാരം ഗ്ലാമര്‍ പ്രദര്‍ശനം വേണമെന്ന ആവശ്യത്തിലാണ് അവസാനിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഒരു മാസം പത്തു കഥകളെങ്കിലും താരത്തേ തേടി എത്തുന്നുണ്ട്.

എല്ലാം ഗ്ലാമര്‍ നമിതയെ വേണമെന്നു പറയുന്ന കഥകളാണെന്നും അവര്‍ പരാതിപ്പെടുന്നു. ഗ്ലാമര്‍ കൊണ്ട് പിടിച്ചുനിന്ന നമിതയുടെ കയ്യില്‍ വിശ്വസിച്ച് ഒരു നല്ല കഥാപാത്രത്തെ ഏല്‍പ്പിക്കാന്‍ ഏത് സംവിധായകന്‍ തയ്യാറാവുമെന്നതാണ് അടുത്ത കാര്യം. തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി തിരക്കഥയെഴുതിയ 'ഇളൈഞ്ജന്‍' എന്ന ചിത്രമാണ് നമിതയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയത്.

English summary
South Indian actress Namitha is known for skil show and glamour, but now she is lokking for a change in her image by acting different roles in her upcoming films

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam