കുചേലനില്‍ രജനിയ്‌ക്കൊപ്പം പ്രഭുവും

By Super

ശ്രീനിവാസന്റെ വിജയ ചിത്രമായ കഥ പറയുന്പോള് കുചേലനെന്നപേരില് തമിഴിലേയ്ക്ക് മൊഴിമാറ്റം ചെയ്യാന്‍ സംവിധായകന്‍ പി വാസു ഒരുങ്ങുന്നവെന്ന് തുടങ്ങിയതു മുതല്‍ ഈചിത്രവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള് പുറത്തുവരുകയാണ്.

മലയാളത്തില് മമ്മൂട്ടി ചെയ്ത വേഷം രജനിയ്ക്കു ചേരുന്നവിധത്തില് വലിച്ചുനീട്ടിയാണ് കുചേലന്‍ തയ്യാറാകുന്നത്. ആദ്യം ഈ വേഷത്തിന് പ്രാധാന്യം നല്കി ചിത്രമെടുക്കുന്നതില് താല്പര്യമില്ലെന്ന് രജനി പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഈ വേഷം ചെയ്യാന് അദ്ദേഹം തയ്യാറാവുകയായിരുന്നു.

ഇപ്പോള് ചിത്രത്തെക്കുറിച്ച് പുതിയ ഒരു വാര്ത്തകൂടി പുറത്തുവന്നിരിക്കുന്നു. രജനീകാന്തിനൊപ്പം പ്രമുഖ താരം പ്രഭുവും കുചേലനില് അഭിനയിക്കുന്നുവെന്നാണ് പുതിയ വാര്ത്ത. മലയാള ചിത്രത്തില്‍ മുകേഷ്‌ അവതരിപ്പിച്ച കഥാപാത്രത്തേയാണത്രേ തമിഴില്‍ പ്രഭു അവതരിപ്പിക്കുന്നത്‌.

കഥ പറയുമ്പോഴില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തില്‍ നിന്നും വേറിട്ട്‌ മുഴുനീള കഥാപാത്രത്തെ ‌ അവതരിപ്പിക്കാമെന്ന്‌ രജനീകാന്ത് സമ്മതിച്ചതോടെയാണ്‌ ചിത്രത്തില്‍ പുതിയ പുരോഗതികളുണ്ടായിരിക്കുന്നത്‌.

രജനീകാന്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണത്രേ ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രഭു തയ്യാറായത്‌. ഇതിന്‌ മുമ്പ്‌ മൂന്ന്‌ ചിത്രങ്ങളില്‍ പ്രഭുവും രജനിയും ഒന്നിച്ച്‌ അഭനിയിച്ചിട്ടുണ്ട്‌. ചന്ദ്രമുഖിയാണ്‌ ഇരുവരും ചേര്‍ന്നഭിനയിച്ച അവസാന ചിത്രം. ഇത്‌ വന്‍ വിജയമായിരുന്നു.

പ്രഭുവിനെക്കൂടാതെ തമിഴ്‌ ആക്ഷന്‍ ഹീറോ അര്‍ജുനും കുചേലനില്‍ പ്രത്യേക്ഷപ്പെടുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്‌.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X