»   » രംഭയുടെ മകള്‍ക്ക് 7.4ലക്ഷത്തിന്റെ തൊട്ടില്‍

രംഭയുടെ മകള്‍ക്ക് 7.4ലക്ഷത്തിന്റെ തൊട്ടില്‍

Posted By:
Subscribe to Filmibeat Malayalam
Rambha
സമ്പന്നരായ അച്ഛനമ്മമാര്‍ക്ക് ജനിക്കുന്ന മക്കള്‍ ഭാഗ്യം ചെയ്തവരാണെന്ന് പൊതുവേ പറയാറുണ്ട്. നടി രംഭയുടെ മകളുടെ കാര്യമെടുക്കുകയാണെങ്കില്‍ ഇത് അക്ഷരം പ്രതി ശരിയാണ്. രംഭ മകള്‍ക്കുവേണ്ടിയൊരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് കേട്ടാല്‍ ആരുമൊന്ന് അസൂയപ്പെടും.

രണ്ടുമാസം പ്രായമുള്ള മകള്‍ക്കുവേണ്ടി പതിനാറായിരം കനേഡിയന്‍ ഡോളര്‍(ഏതാണ്ട് 7.40 ലക്ഷം രൂപ)വിലയുള്ള തൊട്ടിലാണ് രംഭ വാങ്ങിയിരിക്കുന്നത്. വില കേട്ടാല്‍ത്തന്നെ അറിയാമല്ലേ ഈ തൊട്ടിലൊരു ഹൈടെക് തൊട്ടിലാണെന്ന്.

രംഭ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയാണ് തൊട്ടില്‍ രൂപകല്‍പന ചെയ്യിച്ചിരിക്കുന്നത്. കുഞ്ഞിനാവശ്യമുള്ള കാര്യങ്ങളെല്ലാം ഇതില്‍ സൂക്ഷിക്കാം, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ അങ്ങനെ എന്തും. മാത്രമല്ല കുഞ്ഞ് ഉണര്‍ന്നുകഴിഞ്ഞാല്‍ തൊട്ടിലില്‍ നിന്നും സംഗീതമുയരും.

കുഞ്ഞ് ഉണര്‍ന്നുവെന്ന് അമ്മയ്ക്ക് മനസ്സിലാക്കുകയും ചെയ്യാം കുഞ്ഞിന് നേരംപോക്കുമായി. മകള്‍ ലാന്യ വളരെ ശാന്തയായിട്ടാണ് തൊട്ടിലില്‍ കിടക്കുന്നതെന്നും അവള്‍ക്കത് വളരെ പിടിച്ചുവെന്നാണ് തോന്നുന്നതെന്നും രംഭ പറയുന്നു.

കാനഡയില്‍ ബിസിനസ്സുകാരനായ ഇന്ദ്രനാണ് രംഭയുടെ ഭര്‍ത്താവ്. വിവാഹത്തിനുമുമ്പുതന്നെ രംഭയ്ക്കുവേണ്ടിയുള്ള ഇന്ദ്രന്റെ ധാരാളിത്തം വാര്‍ത്തയില്‍ ഇടംനേടിയിരുന്നു.

വിവാഹത്തിന് മുമ്പ് രംഭയ്ക്ക് അദ്ദേഹം ഒരു ബിഎംഡബ്ല്യൂ കാര്‍ സമ്മാനിച്ചിരുന്നു.പിന്നെ മകള്‍ക്കായി രംഭ 7ലക്ഷത്തിന്റെ തൊട്ടില്‍ വാങ്ങിയില്ലെങ്കിലല്ലേ അതിശയിക്കേണ്ടതുള്ളു.

English summary
To keep her daughter comfortable, Rambha has brought a luxurious specially designed cradle for her kid, which costed 16,000 Canadian dollars (approximately INR 7.4 laksh). We ordered it exclusively for our child Laanya. The cradle comes with a host of stunning facilities,' says the actress, who is the wife of Indran, a Canada-based businessman.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam