സത്യം, ഇത് നയന്‍സ് ഗ്ലാമര്‍
നയന്‍താരയുടെ ഗ്ലാമര്‍ ആവോളം ചൂഷണം ചെയ്ത മറ്റൊരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുന്നു. തമിഴ് നടന്‍ വിശാല്‍ നായകനായി അഭിനയിച്ച സത്യം എന്ന ചിത്രം.
വ്യത്യസ്തമായ ഒരു പൊലീസ് കഥയാണ് സത്യം പറയുന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ റോളിലാണ് വിശാല്‍ അഭിനയിക്കുന്നത്. ഇരുപതു കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.
കരുത്തനായ പൊലീസ് ഓഫീസറാണ് വിശാല്‍. ജനഹൃദയങ്ങളില്‍ ജീവിക്കുന്ന ഉദ്യോഗസ്ഥനെയാണ് വിശാല്‍ അവതരിപ്പിക്കുന്നത്. കഥയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
സൂപ്പര്‍ ഗ്ലാമറിനു പുറമെ, ഹാസ്യനടിയെന്ന നിലയിലും നയന്‍താര ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. വ്യത്യസ്തമായ ഒരു റോളാണ് ഈ ചിത്രത്തിലേതെന്ന് നയന്‍സ് പറയുന്നു.
തമിഴ് സിനിമയിലെ പുതിയ സൂപ്പര്‍താര നിരയിലേയ്ക്ക് സ്വന്തം മകനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിശാലിന്റെ പിതാവ് ജി കെ റെഡ്ഡിയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനു വേണ്ടി മുതലിറക്കുന്നത്. വിശാലിന്റെ ജ്യേഷ്ഠന്‍ വിക്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു.
പുതുമുഖ സംവിധായകന്‍ എ രാജശേഖറാണ് സത്യം സംവിധാനം ചെയ്യുന്നത്. അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റാക്കിയ വിശാല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സത്യം.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നയന്‍താരയും വിശാലും തമ്മില്‍ അനുരാഗബദ്ധരായെന്നും വാര്‍ത്ത പ്രചരിക്കുന്നുണ്ട്.


Click it and Unblock the Notifications











