»   » 6 മണിക്കൂര്‍, ശ്രീയയ്ക്ക് കിട്ടുന്നത് 30 ലക്ഷം

6 മണിക്കൂര്‍, ശ്രീയയ്ക്ക് കിട്ടുന്നത് 30 ലക്ഷം

Posted By:
Subscribe to Filmibeat Malayalam
Shriya
അഭിനയത്തിന് പുറമെ നടീനടന്‍മാരുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇത്തിരി ഗ്ലാമറുള്ള നടനോ നടിയോ ആണെങ്കില്‍ ചോദിയ്ക്കുന്ന പണം കിട്ടും.

സിനിമയ്ക്കും പരസ്യത്തിനുമൊക്കെ വേണ്ടി ദിവസങ്ങള്‍ പണിയെടുക്കേണ്ടി വരുമ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ഉദ്ഘാടനപരിപാടിയിലൂടെ ഇവര്‍ ലക്ഷങ്ങളാണ് പോക്കറ്റിലാക്കുന്നത്.

തെന്നിന്ത്യന്‍ സുന്ദരി ശ്രീയ സരണാണ് ഇക്കാര്യത്തില്‍ ഡിമാന്റ് ഏറെയുള്ളത്. ഹൈദരാബാദില്‍ തുണിക്കടയുടെ ഉദ്ഘാടനത്തിന് വേണ്ടി ഒരു മണിക്കൂര്‍ ചെലവഴിയ്ക്കുന്നതിന് അഞ്ച് ലക്ഷമാണ് നടിയുടെ റേറ്റ്. പണത്തിന് പുറമെ അടിപൊളി സമ്മാനങ്ങളും ഇവര്‍ക്ക് കിട്ടു. ഈ ദസറ സീസണില്‍ ആറ് കടകളുടെ ഉദ്ഘാടനത്തിന് നടി സമ്മതം മൂളിയിട്ടുണ്ടത്രേ.

ആറ് മണിക്കൂര്‍ നേരത്തെ ഈ പരിപാടിയ്ക്ക് ശ്രീയ പോക്കറ്റിലാക്കുന്നത് 30 ലക്ഷമാണ്. പ്രതിഫലത്തിന് പുറമെ നടിയുടെ ഫ്‌ളൈറ്റ് ടിക്കറ്റും താജ് കൃഷ്ണ ഹോട്ടലിലെ താമസത്തിന്റെ ചെലവും കടയുമടകള്‍ വഹിയ്‌ക്കേണ്ടി വരും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam