സ്നേഹ ചിന്പുവിന്‍റെ നായികയാവുന്നു

By Staff

ചിലമ്പരശന്‍(ചിന്പു) നായകനാകുന്ന 'ചിലമ്പാട്ട'മെന്ന ചിത്രത്തില്‍ സ്നേഹ നായികയാകുന്നു. കാജല്‍ അഗര്‍വാളിനെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ കാജലിന്‍റെ കാള്‍ഷീറ്റ് പ്രശ്നമായതോടെയാണ് സ്നേഹയ്ക്ക് നായികാപദവിയിലെത്താന്‍ വഴിതെളിഞ്ഞത്.

ചിലന്പാട്ടത്തിന് ആവശ്യമായ അത്രയും ദിവസങ്ങള്‍ നല്‌കാനാകില്ലെന്ന്‌ പറഞ്ഞ്‌ കാജല്‍ നിസ്സഹായാവസ്ഥ അറിയിച്ചതോടെയാണ് പുതിയ നായികയെ ഉടന്‍ കണ്ടെത്തേണ്ട ഗതികേടിലായി സംവിധായകന്‍ ശരവണന്‍. അങ്ങനെയാണ് സ്നേഹയെ നായികയാക്കാമെന്ന തീരുമാനമുണ്ടായത്.

അഭിനയിക്കുന്ന കഥാപാത്രത്തെക്കുറിച്ച്‌ പൂര്‍ണ ബോധ്യം വന്നാലേ സമ്മതം മൂളൂ എന്ന പതിവ്‌ സ്നേഹ ചിലന്പാട്ടത്തിന‍്റെ കാര്യത്തിലും തെറ്റിച്ചില്ല. കഥ മുഴുവന്‍ കേള്‍ക്കണമെന്ന്‌ സ്നേഹ ശരവണനോട്‌ ആവശ്യപ്പെട്ടു. ചിത്രത്തിന്റെ കഥയില്‍ ആകൃഷ്ടയായതോടെ ചിമ്പുവിന്റെ നായികയാവാന്‍ സ്നേഹ സമ്മതിക്കുകയായിരുന്നു.

പക്ഷേ, സ്നേഹയുടെ കടന്നുവരവ്‌ കാജല്‍ അഗര്‍വാളിനെ സംബന്ധിച്ച്‌ വന്‍ നഷ്ടമാണ്‌. 'ചിലമ്പാട്ട'ത്തിലേക്ക്‌ അവസരം ലഭിച്ചതോടെ ആനന്ദത്തിലായിരുന്നു വളര്‍ന്നുവരുന്ന ഈ നായിക. ഈ സിനിമയ്‌ക്കൊപ്പം ഒരു തെലുങ്ക്‌ ചിത്രത്തിലേക്കുകൂടി അവസരം ലഭിച്ചതാണ്‌ കാജലിന്‌ വിനയായത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X