സ്‌നേഹയ്‌ക്കിപ്പോള്‍ സ്‌നേഹം ഗ്ലാമറിനോട്
മുമ്പൊക്കെ സ്‌നേഹയോട് ഗ്ലാമര്‍ റോളില്‍ വെള്ളിത്തിരയിലെത്താന്‍ താത്‌പര്യമുണ്ടോയെന്ന് ചോദിച്ചാല്‍ നടി ഉടന്‍ സ്ഥലം കാലിയാക്കുമായിരുന്നു.
എന്നാലിപ്പോള്‍ നിലനില്‌പിന്റെ പ്രശ്‌നമാണെന്ന് തോന്നുന്നു. സ്‌നേഹയ്‌ക്കിപ്പോള്‍ സ്‌നേഹം ഗ്ലാമര്‍ റോളുകളോടാണ്.
ഒന്നല്ല രണ്ടു ചിത്രങ്ങളാണ് സ്‌നേഹയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ അകമ്പടിയോടെ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാനായെത്തുന്നത്.
ശ്യാം നായകനായകുന്ന ഇമ്പ സംവിധാനം ചെയ്‌തിരിയ്‌ക്കുന്നത്, എസ്.ടി വേദനാണ്. ഇമ്പയില്‍ സ്‌നേഹയെ കൂടാതെ തെലുങ്കിലെ സെക്‌സ് ബോംബ് എന്ന വിശേഷിയ്‌പ്പിക്കപ്പെടുന്ന കല്യാണിയും അഭിയനയിക്കുന്നുണ്ട്. സ്‌നേഹയും ശ്യാമും തമ്മിലുള്ള ഗാനരംഗങ്ങള്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.
ഇതിന് ശേഷം പുറത്തിറങ്ങുന്ന പാണ്ടി എന്ന ചിത്രത്തിലും സ്‌നേഹയുടെ ഗ്ലാമര്‍ പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് വിരുന്നാകും.
പാണ്ടിയില്‍ സ്‌നേഹ ഗ്ലാമര്‍ വേഷത്തില്‍ മത്സരിയ്‌ക്കുന്ന നമിതയുമായാണ്. ഇരുവരും തമ്മിലുള്ള മത്സരമായിരിക്കും ചിത്രമെന്നാണ് കരുതപ്പെടുന്നത്.
രാഘവ ലോറന്‍സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്ന പാണ്ടി സംവിധാനം ചെയ്‌തിരിക്കുന്നത് മധുരവാനാണ്.


Click it and Unblock the Notifications