ബിഗ് ബി തമിഴില്‍!

By Staff

ബിഗ് ബി തമിഴില്‍ അഭിനയിക്കുന്നുവെന്ന് കേള്‍ക്കുന്നത് ഇതാദ്യമല്ല. ശിവാജിയില്‍ തന്റെ വില്ലനാവാന്‍ രജനീകാന്ത് അമിതാഭ് ബച്ചനെ ക്ഷണിച്ചുവെന്ന് റിപ്പോര്‍‍ട്ടുണ്ടായിരുന്നു. ബച്ചന്‍ ആ ക്ഷണം നിരസിച്ചെന്നും രജനി ആ റോള്‍ മോഹന്‍ലാലിന് വച്ചു നീട്ടിയെന്നും ലാലും നിരസിച്ചതിനെ തുടര്‍ന്നാണ് പ്രകാശ് രാജ് വില്ലനായതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

രജനീകാന്തിന്റെ വില്ലനാവാന്‍ അമിതാഭിന് ക്ഷണമെന്നായിരുന്നു ആദ്യവാര്‍ത്തയെങ്കില്‍ ഇത്തവണ തമിഴിലെ തന്നെ മറ്റൊരു പ്രമുഖ നടനായ സത്യരാജിനൊപ്പം അമിതാഭ് അഭിനയിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുവരും സുഹൃത്തുക്കളായാണത്രെ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

വടക്കേ ഇന്ത്യക്കാരനായ ഒരാളും ഒരു തമിഴനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. അമിതാഭും സത്യരാജും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് തങ്കര്‍ ബച്ചനാണ്. (തങ്കര്‍ ബച്ചന്‍ അമിതാഭ് ബച്ചന്റെ സഹോദരനാണോ എന്ന് അഴകിയ തമിഴ് മകനിലെ ഒരു കഥാപാത്രം ഇടയ്ക്കിടെ ചോദിക്കുന്നുണ്ട്.) തങ്കര്‍ ബച്ചന്റെ ഒമ്പതു രൂപ നോട്ട് എന്ന ചിത്രം കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷമാണ് ബച്ചന്‍ തങ്കര്‍ ബച്ചന്‍ പറഞ്ഞ കഥയില്‍ അഭിനയിക്കാന്‍ തയ്യാറായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X